കൊളത്തൂർ: 2027-ലെ കേരളോത്സവത്തിൽ പങ്കെടുത്ത കായിക പ്രതിഭകളെയും സബ് ജില്ലാ സ്കൂൾ കലാ-കായിക മേളയിൽ മികവ് തെളിയിച്ച കലാകാരന്മാരെയും സെഡ് ലയൺസ് താണിക്കോടിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികളും പ്രദേശവാസികളും പങ്കെടുത്തു.

To advertise here,

കുറുവ പഞ്ചായത്ത് 15-ാം വാർഡ് മെമ്പർ വി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. എ.സി.യൂനസ് അധ്യക്ഷത വഹിച്ചു. എ.സി.സെയ്ഫു, റഹീം തലാപ്പിൽ, പി.സുൽഫി, ക്ലബ്ബ് സെക്രട്ടറി മുർഷിദ്, മുഹമ്മദ് കുട്ടി, പി. കെ.മജീദ്, ഹനീഫ പറമ്പൻ, കെ. നിഷാദ് എന്നിവർ സംസാരിച്ചു. പ്രതിഭകളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.