നിലമ്പൂർ : ആര്യാടൻ ഷൗക്കത്ത്‌ എം.എൽ.എ.യുടെ ഇടപെടലിൽ നിലമ്പൂർ ജില്ലാ ആശുപത്രിക്ക്‌ ഐ.സി.യു. സൗകര്യമുള്ള മൂന്ന്‌ ആംബുലൻസുകൾ ലഭിച്ചു.

To advertise here,

ഐ.സി.യു. സൗകര്യത്തിനൊപ്പം നഴ്‌സിന്റെയും സേവനമുള്ളതാണ്‌ ആംബുലൻസുകൾ. രണ്ട്‌ 108 ആംബുലൻസുകളും ഒന്ന്‌ പട്ടികവർഗ വികസന വകുപ്പിന്റെ ഫണ്ട് വഴിയുമാണ്‌.

ആദിവാസി ഉന്നതികളിൽ മെഡിക്കൽ ക്യാമ്പ്‌ നടത്താൻ സൗകര്യമുള്ള ഈ ആംബുലൻസിൽ ഡോക്ടർ, നഴ്‌സ്‌, അറ്റൻഡർ, ലാബ്‌ സൗകര്യങ്ങൾ, മരുന്നുകൾ എന്നിവയുണ്ടാകും.

 

ജില്ലാ ആശുപത്രിയിൽ ആംബുലൻസുകളുടെ ഫ്ലാഗ്‌ ഓഫ്‌ ആര്യാടൻ ഷൗക്കത്ത്‌ എം.എൽ.എ. നിർവഹിച്ചു. ജില്ലാപഞ്ചായത്തംഗം റഹിയാനത്ത്‌ കുറുമാടൻ, എച്ച്‌.എം.സി. അംഗങ്ങളായ കെ.ടി. കുഞ്ഞാൻ, എ. ഗോപിനാഥ്‌, കൗൺസിലർ എം.കെ. വിജയ നാരായണൻ, ഡെപ്യൂട്ടി ഡി.എം.ഒ. പി. ഫിറോസ് ഖാൻ‌, ആർ.എം.ഒ. ഷബീർ അലി, ഡോ. കെ.കെ. പ്രവീണ, അഡ്വ. ഷെറി ജോർജ്, ഐ.ടി.ഡി.പി. പ്രോജക്ട്‌ ഓഫീസർ വൈ. ബിപിൻദാസ്‌ എന്നിവർ പ്രസംഗിച്ചു.