
മേലാറ്റൂർ: മേലാറ്റൂർ അങ്ങാടിയിൽനിന്ന് സ്‌കൂൾപ്പടിയിലേക്ക് പാതയോരത്ത് നടപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തം. പ്രീ-പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയായി അയ്യായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിലെ കാൽനടയാത്രക്കാരായ കുട്ടികൾക്ക് സുരക്ഷിതമായി നടക്കുന്നതിന് പാതയോരത്ത് ഇപ്പോൾ സംവിധാനങ്ങളും ഇല്ല. സ്‌കൂൾ പരിസരത്തുനിന്ന് മേലാറ്റൂർ അങ്ങാടിയിലേക്ക് നാനൂറു മീറ്ററോളം ദൂരമാണുള്ളത്. നടപ്പാതയില്ലാത്തതിനാൽ സ്‌കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴുമെല്ലാം കുട്ടികൾ റോഡിലൂടെ അലക്ഷ്യമായും അശ്രദ്ധമായും നടക്കുന്ന അവസ്ഥയാണിപ്പോൾ. വാഹനങ്ങൾക്കിടിയിലൂടെയുള്ള റോഡ് മുറിച്ചകടക്കലും പതിവാണ്.
ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന റോഡായതിനാൽ ഇതെല്ലാം അപകടങ്ങൾക്ക് ആക്കംകൂട്ടുകയാണ്. സ്‌കൂൾ മുതൽ മേലാറ്റൂർ അങ്ങാടിവരെ പാതയോരത്ത് യഥേഷ്ടം സ്ഥലമുണ്ടെന്നതിൽ നടപ്പാത നിർമിക്കുന്നതിന് എളുപ്പമാണ്. എന്നാൽ, അതിനാവശ്യമായ നടപടികളും ഇതുവരെ അധികതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നടപ്പാത നിർമിച്ചാൽ റോഡിലൂടെ വിദ്യാർഥികളുടെ അലക്ഷ്യമായുള്ള കാൽനടയാത്ര ഗണ്യമായി കുറയ്ക്കാനും ഗതാഗതം സുഗമാക്കാനും അപകടങ്ങൾക്ക് പരിഹാരം കാണാനും കഴിയും. അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമായ ഇടപെടൽ ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
സ്‌കൂളിൽനിന്ന് അങ്ങാടിയിലേക്കുള്ള സുരക്ഷിത യാത്രയ്ക്ക് പാതയോരത്ത് നടപ്പാത കൂടിയേതീരൂ. വിദ്യാർഥികൾക്ക് മാത്രമല്ല മറ്റു കാൽനടയാത്രക്കാർക്കും അത് ഏറെ ഗുണചെയ്യും. റോഡപകടങ്ങളും ഗതാഗതക്കുരുക്കും കുറയ്ക്കുന്നതിനും നടപ്പാത സഹായകമാകും. ആവശ്യമായ സ്ഥലങ്ങളിൽ ബാരിക്കേഡുകളും സ്ഥാപിക്കണം. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ ജീവനും സുരക്ഷയും പരിഗണിച്ച് ഇതിനുള്ള നടപടികൾ എത്രയും വേഗം ഉണ്ടാകണം.
സ്‌കൂളിനു സമീപത്തുനിന്ന് മേലാറ്റൂർ അങ്ങാടയിലേക്ക് വിദ്യാർഥികൾ ഉൾപ്പെടെയുളള കാൽനടയാത്രക്കാർക്ക് നടന്നപോകാൻ നടപ്പാത അത്യാവശ്യമാണ്. സ്‌കൂൾപ്പടി മുതൽ അങ്ങാടിവരെയുള്ള ദൂരത്ത് വാഹനങ്ങളുടെ അനധികൃത പാർക്കിങ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ സുരക്ഷിതമായി റോഡരികിലൂടെ നടന്നു പേകാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. നടപ്പാത യാഥാർഥ്യമായാൽ അത്തരം പ്രശ്‌നങ്ങൾക്കും ഒരു പരിധിവരെ പരിഹാരമാകും.
Content Highlights: Locals and school officials in Melattur demand a dedicated footpath to ensure the safety of thousands of school students walking between the town and school.
Published: 28 Nov 2026, 12:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented