
പെരുമണ്ണ: പാറമ്മൽ മുണ്ടെയിൽ ഭാഗത്ത് കാട്ടുപ്പന്നികൾ നേന്ത്രവാഴ കൃഷി നശിപ്പിച്ചു. എരളാത്ത് കുഞ്ഞിരാമൻ നായരുടെ മൂന്നുമാസം പ്രായമായ വാഴകൃഷിയാണ് കാട്ടുപ്പന്നികൾ കൂട്ടത്തോടെയെത്തി നശിപ്പിച്ചത്. 200 വാഴകളോളം നശിപ്പിച്ചിട്ടുണ്ട്. കൃഷിയിടത്തിലെ വേലിപൊളിച്ചെത്തിയ കാട്ടുപ്പന്നികൾ നേന്ത്രവാഴകന്നുകൾ അടിപിഴുതെടുത്ത നിലയിലാണ്. 15,000 രൂപയോളം നഷ്ടമുണ്ടായതായി കുഞ്ഞിരാമൻ നായർ പറയുന്നു.
പ്രദേശത്ത് കാട്ടുപ്പന്നിശല്യം രൂക്ഷമാണ്. അർദ്ധരാത്രിയോടെ കൂട്ടത്തോടെയെത്തുന്ന കാട്ടുപ്പന്നികൾ കൃഷികളൊക്കെ വ്യാപകമായി നശിപ്പിക്കുകയാണ്. ഇതോടെ പ്രദേശത്തെ കർഷകരാകെ വളരെയേറെ പ്രയാസത്തിലാണ്. സ്വർണ്ണം പണയംവെച്ചും, ബാങ്കിൽ നിന്ന് വായ്‌പയെടുത്തും മറ്റുമാണ് പലരും കൃഷിയിറിക്കിയിരിക്കുന്നത്. കാട്ടുപ്പന്നികളുടെ ശല്യംകാരണം കൃഷിയിറക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് കർഷകരാകെ പരാതി പറയുന്നുണ്ട്.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഇടപ്പെട്ട് കാട്ടുപ്പന്നികളെ തുരുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, കൃഷിനശിക്കപ്പെട്ട കർഷകർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Content Highlights: Wild boars destroyed around 200 plantain trees in Perumanna causing heavy loss to a farmer, prompting calls for panchayat intervention and compensation.
Published: 28 Nov 2026, 11:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented