ചാരുംമൂട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ചാരുംമൂട് മേഖല കമ്മിറ്റി ചത്തിയറ വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ് ജില്ലാ സെക്രട്ടറി അനിൽ ഫോക്കസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് നാസർ ഷാൻ അധ്യക്ഷനായി.

To advertise here,

സ്‌കൂൾ മാനേജർ കെ.എൻ. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പരീക്ഷാപ്പേടി മാറുന്നതിനും കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമായി നടത്തിയ മോട്ടിവേഷൻക്ലാസ് ടി. രഞ്ജിത്ത് നയിച്ചു.

പി.ടി.എ. പ്രസിഡന്റ സജീവ് ഖാൻ, സ്‌കൂൾ പ്രിൻസിപ്പൽ വി. ലക്ഷ്മി, എ.കെ. ബബിത, അശോക് ദേവസൂര്യ, റസിയ സെയ്ഫ് എന്നിവർ സംസാരിച്ചു.