അത്തോളി: കേരള അക്വ കൾച്ചറൽ ഫാർമേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ ദേശീയ സുസ്ഥിര ജല കൃഷി കേന്ദ്ര (നാക്സ)ത്തിന്റെ ആഭിമുഖ്യത്തിൽ അത്തോളിയിൽ നടന്ന മത്സ്യ കൃഷി പരിശീല ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് വകുപ്പ് സംസ്ഥാന ഡെപ്യൂട്ടി ഡയറക്ടർ അനീഷ് അധ്യക്ഷനായി.

To advertise here,

വിവിധ സെഷനിൽ അത്തോളി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ മാധവവർമ ബിനോയ്, ഫിഷറീസ് സ്റ്റേറ്റ് എഫ് ഇ ഒ ആതിര, എം.പി.ഇ.ഡി.എ ഡപ്യൂട്ടി ഡയറക്ടർ ശ്രീനാഥ് ക്ലാസെടുത്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് സി.എം ജീവൻ, സെക്രട്ടറി മുഹമ്മദലി മേപ്പള്ളി, നാസ്ക റീജ്യണൽ കോർഡിനേറ്റർ എസ്.അഴകൻ സംസാരിച്ചു.