മലപ്പുറം : പത്താമത് അന്താരാഷ്‌ട്ര കേരള ചരിത്ര കോൺഫറൻസ് മലപ്പുറം ഗവ. കോളേജിൽ തുടങ്ങി. വ്യവസായ, ഐ.ടി., എ.ഐ. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്തു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അധ്യക്ഷനായി. 'ക്ലയ്‌മിങ് ദി പാസ്റ്റ് ആസ് ഹിസ്റ്ററി' എന്ന വിഷയത്തിൽ ഡോ. സനൽ മോഹൻ മുഖ്യപ്രഭാഷണം നടത്തി.

To advertise here,

എം.ജി.എസ്. പുരസ്‌കാരം ചരിത്രകാരൻ ഡോ. എം.ആർ. രാഘവവാരിയർക്ക് എം.ജി.എസിന്റെ ഭാര്യ പ്രേമലത സമ്മാനിച്ചു. എം.എൻ. പത്മനാഭൻ സ്‌മാരക യുവ ഹിസ്റ്റോറിയൻ പുരസ്‌കാരം മിന്റാ മരിയം വർഗീസിന് എം.എൻ. പത്മനാഭന്റെ ഭാര്യ റീന പത്മനാഭൻ കൈമാറി. കെ.വി. അയ്യർ ഗവേഷണ പുരസ്‌കാരം ഡോ. അഞ്ജന മേനോന് കെ.വി. കൃഷ്ണയ്യരുടെ കുടുംബാംഗം ബി. സ്വാമിനാഥൻ സമ്മാനിച്ചു.

 

കളക്ടർ ഡോ. വിനയ് ഗോയൽ, മലപ്പുറം ഗവ. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സൈനുൽ ആബിദ് കോട്ട, പി. ഉബൈദുള്ള, കേരള ഹിസ്റ്ററി കോൺഫറൻസ് സെക്രട്ടറി കെ. വിജയകുമാരി, പ്രസിഡന്റ് പി. മോഹൻദാസ്, നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. വി. റിനിഷ, ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. വൈനി ഗോപി തുടങ്ങിയവർ സംസാരിച്ചു.

മൂന്നുദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിൽ നൂറിലധികം ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കും. മലപ്പുറം ഗവ. കോളേജിൽ നടക്കുന്ന 10-ാമത് അന്താരാഷ്‌ട്ര കേരള ചരിത്ര കോൺഫറൻസിൽ എം.ജി.എസ്. പുരസ്‌കാരം ചരിത്രകാരൻ ഡോ. എം.ആർ. രാഘവവാരിയർക്ക് എം.ജി.എസിന്റെ ഭാര്യ പ്രേമലത സമ്മാനിക്കുന്നു. കേരള ഹിസ്റ്ററി കോൺഫറൻസ് പ്രസിഡന്റ് പി. മോഹൻദാസ്, മറ്റു പുരസ്‌കാരജേതാക്കളായ മിന്റാ മരിയം വർഗീസ്, ഡോ. അഞ്ജന മേനോൻ, ബി. സ്വാമിനാഥൻ, ഡോ. സനൽ മോഹൻ, സെക്രട്ടറി കെ. വിജയകുമാരി, റീന പത്മനാഭൻ എന്നിവർ സമീപം