ആനമങ്ങാട് : ആനമങ്ങാട് കുന്നിന്മേൽ ഭഗവതീക്ഷേത്രത്തിൽ 1,008 നാളികേരംകൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതിഹോമവും ആനയൂട്ടും നടന്നു.
ഗജപൂജയിലും പൂരപ്പറമ്പിൽ നടന്ന ആനയൂട്ടിലും 16 ആനകൾ അണിനിരന്നു. കീഴൂട്ട് വിശ്വനാഥൻ, കീഴൂട്ട് ശ്രീകണ്ഠൻ, ആമ്പാടി ബാലൻ, ഇത്തിത്താനം വിഷ്ണുനാരായണൻ, മനിശ്ശേരി രാജേന്ദ്രൻ, കുളമാക്കിൽ ഗണേശൻ, ലിബർട്ടി ഉണ്ണിക്കുട്ടൻ, ശങ്കരത്ത്പറമ്പിൽ ഗണപതി, ബ്രാഹ്മണിവീട്ടിൽ ഗോവിന്ദൻകുട്ടി, പാലക്കൽ ശ്രീമുരുകൻ, ഒല്ലുക്കര ജയറാം, കൊളക്കാടൻ ശിവപ്രസാദ്, ഉണ്ണിപ്പിള്ളി ഗണേശൻ, പനയനാർക്കാവ് കാളിദാസൻ, പരിമണം വിഷ്ണു, ചാമപ്പുഴ ഉണ്ണിക്കൃഷ്ണൻ എന്നീ ആനകളെയാണ് ഗജപൂജയും ആനയൂട്ടും നടത്തിയത്. ഗണപതിക്ക് അപ്പംമൂടൽ, പ്രത്യേക മംഗല്യപൂജ എന്നിവയും നടന്നു.
ചടങ്ങുകൾക്ക് തന്ത്രി എടത്തറ മൂത്തേടത്ത് നാരായണൻ നമ്പൂതിരി, മുൻ ഗുരുവായൂർ മേൽശാന്തി തെക്കുംപറമ്പത്ത് നാരായണൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി എന്നിവർ കാർമികരായി.
Published: 17 Nov 2026, 03:17 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented