ചങ്ങരംകുളം : കാഞ്ഞിയൂ൪-തെങ്ങിൽ റോഡിലെ പാലം അപകടഭീഷണിയിൽ.

To advertise here,

ഏകദേശം 50 വർഷം മുൻപാണ് റോഡിന്റെ നിർമാണസമയത്ത് പാലം നിർമിച്ചത്. ചങ്ങരംകുളം-എരമംഗലം റോഡിനെയും ചങ്ങരംകുളം-ചിറവല്ലൂർ റോഡിനെയും ചങ്ങരംകുളം-എടപ്പാൾ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന ബൈപ്പാസ് റോഡിൽ നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി യാത്രചെയ്യുന്നത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൃഷിയിടങ്ങളിലേക്ക് ട്രാക്ടർ‌, കൊയ്തുമെതിയന്ത്രങ്ങൾ അടക്കമുള്ളവ ഇറക്കുന്നത് പാലത്തിന് സമീപത്തുകൂടിയാണ്. പാലത്തിന്റെ താഴെഭാഗത്ത് കോൺക്രീറ്റ് ദ്രവിച്ച് കമ്പികൾ പുറത്തുകാണുന്ന അവസ്ഥയിലാണെന്നും നാട്ടുകാർ പറഞ്ഞു. റോഡിന്റെ ശോചനീയാവസ്ഥയെത്തുടർന്ന് റോഡ് പുനർനിർമാണ പ്രവൃത്തികൾക്ക് ഫണ്ട് അനുവദിച്ച് പ്രവൃത്തികൾക്ക് തുടക്കംകുറിച്ചിട്ടുണ്ട്. റോഡിന്റെ നിർമാണ പ്രവൃത്തിക്കൊപ്പം പാലവും വീതികൂട്ടി പൊളിച്ച് നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.