തിരൂർ : ദിശാബോധവും അർപ്പണമനോഭാവവുമുള്ള യുവതലമുറയെ വാർത്തെടുക്കാനായി മിഷൻ ബെറ്റർ ടുമാറോയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സീപ്പ് കരിയർ ഗൈഡൻസ് പദ്ധതിയുടെ മൂന്നാം ബാച്ച് തുടങ്ങി.

To advertise here,

എ.ഡി.ജി.പി. പി. വിജയന്റെ ആശയത്തിൽ പിറവിയെടുത്ത പദ്ധതിയുടെ ഉദ്ഘാടനം തിരൂർ എസ്.എസ്.എം. പോളിടെക്നിക് കോളേജിൽ തിരൂർ ഡിവൈ.എസ്.പി. എ.എം. സിദ്ദിഖ് നിർവഹിച്ചു.

ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ അധ്യക്ഷനായി. സെക്രട്ടറി കെ.ടി. ഇബ്നുൽ വഫ, തിരൂർ എസ്.എച്ച്.ഒ. ജലീൽ കറുത്തേടത്ത് വിശിഷ്ടാതിഥിയായി. തസ്നീം കമറുദ്ദീൻ, ഷെരീഫ് എന്നിവർ സംസാരിച്ചു.

 

തിരൂരിലും സമീപപ്രദേശങ്ങളിലുമുള്ള സർക്കാർ സ്കൂളുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 60 വിദ്യാർഥികൾക്ക് രണ്ടുവർഷം നീണ്ടുനിൽക്കുന്ന പ്രത്യേക പരിശീലനവും മാർഗനിർദേശവും നൽകുകയാണ് സീപ്പ് കരിയർ ഗൈഡൻസ് പദ്ധതിയുടെ ലക്ഷ്യം.

60 വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി പരിശീലകൻ ബ്രഹ്മനായകം മഹാദേവന്റെ നേതൃത്വത്തിൽ പരിശീലനക്ലാസ് നടത്തി. തിരൂർ എസ്.എസ്.എം. പോളിടെക്നിക് കോളേജിലെ കംപ്യൂട്ടർ എൻജിനിയറിങ് വിഭാഗം മേധാവി മുഹമ്മദ് സിയാദ്, എൻ.എസ്.എസ്. ഓഫീസർ അൻവർ, എം.ബി.ടി. തിരൂർ പ്രതിനിധികളായ ജലീൽ കൈനിക്കര, സുബ്രഹ്മണ്യൻ, അഡ്വ. വിക്രമകുമാർ മുല്ലശ്ശേരി, എ.കെ. പ്രേമചന്ദ്രൻ, കമർഷാ, ജലീൽ പിലാക്കൽ, റഷീദ് ചക്കുങ്ങൽ, വി.എ. അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.