തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലാ കാമ്പസ് യൂണിയൻ തിരഞ്ഞെടുപ്പിന് കർശന നിയന്ത്രണങ്ങൾ.

To advertise here,

28-ന് വോട്ടെടുപ്പ് നടക്കുന്ന സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സി‌ന് നൂറു മീറ്ററിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കാനും മുഴുവൻ സമയ നിരീക്ഷണക്യാമറാ സംവിധാനം ഏർപ്പെടുത്താനും ഡിവൈ.എസ്.പി. എ.ജെ. ജോൺസൺ, സർവകലാശാലാ രജിസ്ട്രാർ ഡോ. സി.ഡി. സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന വിദ്യാർഥിസംഘടനാ പ്രതിനികളുടെ യോഗത്തിൽ തീരുമാനമായി.

തിരഞ്ഞെടുപ്പുദിവസം പ്രധാന പ്രവേശനകവാടത്തിലൂടെ വാഹനങ്ങൾ കടത്തിവിടില്ല. പരീക്ഷാഭവൻ പരിസരത്ത് ബാരിക്കേഡ് സ്ഥാപിക്കും.

അധ്യാപകർ, ജീവനക്കാർ അടക്കമുള്ളവർ ഭരണകാര്യാലയത്തിനു മുന്നിലെത്തുന്ന പുതിയ പ്രവേശനവഴിയിലൂടെ കടന്നുപോകണമെന്നാണ് നിർദേശം. തിരിച്ചറിയൽ കാർഡുള്ള വിദ്യാർഥികൾക്ക് ഇളവ് നൽകും.

വോട്ടെണ്ണുന്ന സർവകലാശാലാ സെനറ്റ് ഹൗസിലും പോലീസ് സുരക്ഷയൊരുക്കും.

600-ഓളം വരുന്ന ഗവേഷകർ ഒഴികെ 2,964 വിദ്യാർഥികളാണ് വോട്ടർമാർ. യോഗത്തിൽ എസ്.എഫ്.ഐ., യു.ഡി.എസ്.എഫ്. ഫ്രറ്റേണിറ്റി, എ.ബി.വി.പി. പ്രതിനിധികൾ, സി.ഐ. നവീൻ, തേഞ്ഞിപ്പലം റിട്ടേണിങ്‌ ഓഫീസർ ഡോ. എൻ. മുഹമ്മദലി, തിരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.