ടാറിങ്ങിനു മുന്നോടിയായുള്ള എമെൽഷൻ അടിക്കൽ തുടങ്ങി
എടപ്പറ്റ : ഒന്നരവർഷത്തോളമായി മുടങ്ങിക്കിടന്നിരുന്ന കൊമ്പൻകല്ല്-കോട്ടോത്തുപടി-പേഴുംതറ റോഡിന്റെ ടാറിങ് തുടങ്ങി. ബി.എം. ആൻഡ് ബി.സി. ചെയ്താണ് റോഡ് നവീകരിക്കുന്നത്.
ഇതിന്റെ ഭാഗമായി എമെൽഷൻ അടിക്കുന്ന പണിയാണ് വ്യാഴാഴ്‌ച തുടങ്ങിയത്.
പ്രവൃത്തി നടക്കുന്നതിനാൽ ശനിയാഴ്‌ചവരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്.
2021-22 സാമ്പത്തികവർഷത്തിൽ സംസ്ഥാന സർക്കാർ ബജറ്റിലുൾപ്പെടുത്തി അനുവദിച്ച 4.86 കോടി രൂപ ചെലവിൽ 2025-ജൂലായ് മാസത്തിലാണ് 2.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പണി തുടങ്ങിയത്. ജിൽജീവൻ പൈപ്പിടൽ, ടാറിന്റെ ക്ഷാമം എന്നിവകാരണം ഒന്നരവർഷത്തോളമായി പണി മുടങ്ങിക്കിടക്കുകയായിരുന്നു.
എടപ്പറ്റ പഞ്ചായത്തിലെ 14, 16 വാർഡുകളിൽ ഉൾപ്പെട്ട ഈ റോഡ്, പണി മുടങ്ങിയതിനാൽ പാടെ മെറ്റലും പൊടിയും നിറഞ്ഞുകിടക്കുകയായിരുന്നു. ഇത് ഗതാഗത്തിനും കാൽനടയാത്രയ്ക്കും വെല്ലുവിളിയായതോടൊപ്പം പൊടിശല്യവും രൂക്ഷമാക്കിയിരുന്നു. ജനരോഷം ശക്തമായതോടെ പ്രശ്‌നപരിഹാരത്തിനായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ മാസത്തിൽ അടിയന്തരയോഗം ചേരുകയും നവംബറിനുള്ളിൽ പണി പൂർത്തീകരിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്‌ച പണി തുടങ്ങിയത്.
റോഡിന്റെ പണി മുടങ്ങിക്കിടക്കുന്നതിനെക്കുറിച്ചും യാത്രക്കാരും നാട്ടുകാരും അനുഭവിച്ചിരുന്ന ദുരിതത്തെക്കുറിച്ചും 'മാതൃഭൂമി ' വാർത്ത നൽകിയിരുന്നു.
Published: 20 Nov 2026, 03:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented