മാസങ്ങളായി നാട്ടുകാർ അനുഭവിക്കുന്ന ആശങ്കയ്ക്ക് ഇതോടെ പരിഹാരം

To advertise here,

തിരുനാവായ : വൈദ്യുതി തൂണിൽ പടർന്നുകയറിയ കാടും വള്ളിപ്പടർപ്പുകളും വെട്ടിമാറ്റി കെ.എസ്.ഇ.ബി. തുവ്വക്കാട് വൈദ്യുതി സെക്‌ഷനുകീഴിലെ കുറുമ്പത്തൂർ കാട്ടാംകുന്ന് വലിയ കുന്നാരത്തുപറമ്പ് റോഡിലെ ഇരുവശങ്ങളിലേയും വൈദ്യുതിത്തൂൺ ഉൾപ്പെടെ മാസങ്ങളായി കാടു മൂടിക്കിടന്നതാണ്. കാണുന്നില്ലേ ഈ വൈദ്യുതിത്തൂൺ എന്ന പേരിലും നടപടിയാകാതെ കുറുമ്പത്തൂരിലെ വൈദ്യുതിത്തൂൺ എന്ന തലക്കെട്ടിലും മാതൃഭൂമി വാർത്തയും നൽകിയിരുന്നു. വ്യാഴാഴ്ചയോടെ അധികൃതരെത്തി വള്ളിപ്പടർപ്പുകൾ മുറിച്ചുമാറ്റുകയായിരുന്നു.

വൈദ്യുതിത്തൂണിന്റെ വലിയൊരുഭാഗവും മരങ്ങളും വള്ളികളും മൂടി മറഞ്ഞനിലയിലായിരുന്നു. സ്കൂൾ വാഹനങ്ങളും വിദ്യാർഥികളുൾപ്പെടെയുള്ള കാൽനടക്കാരും നിരന്തരം കടന്നുപോകുന്ന റോഡിനുസമീപത്തായിരുന്നു ഇത്തരത്തിൽ കാടുമൂടി കിടന്നിരുന്നത്.

വൈദ്യുതി ലൈനുകൾ കടന്നുപോകുന്നതിനാൽ വഴിയിലേക്ക് പന്തലിച്ചുനിൽക്കുന്ന പൊന്തക്കാടുകൾ വെട്ടിമാറ്റാനാകാതെ നാട്ടുകാരും പ്രയാസത്തിലായിരുന്നു.