പൊന്നാനി : സംസ്ഥാനത്ത് പ്രതിപക്ഷത്തെ നയിക്കുന്നത് അഴിമതിക്കാരായ നേതാക്കളാണെന്ന് ബി.ജെ.പി. പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി കെ.കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി. പൊന്നാനി, തവനൂർ നിയോജകമണ്ഡലം കമ്മിറ്റികളുടെ സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

സഹകരണബാങ്ക് അഴിമതി, ഹവാല ഇടപാട്, മാസപ്പടി തുടങ്ങി എല്ലാ രംഗത്തും നേതാക്കളുടെ അഴിമതിയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

എ.കെ.ജി.യും ഇ.എം.എസും ജീവിച്ചിരുന്നെങ്കിൽ സി.പി.എം. പിരിച്ചുവിട്ടേനെയെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ദീപ പുഴയ്ക്കൽ അധ്യക്ഷയായി. ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.സി. നാരായണൻ, കെ. ഗിരീഷ് കുമാർ, ചക്കൂത്ത് രവീന്ദ്രൻ, ബീന സന്തോഷ്, സുബീഷാ രമേശ്, കെ.പി. മണികണ്ഠൻ, അനീഷ് മൂക്കുതല എന്നിവർ പ്രസംഗിച്ചു.