മുണ്ടൂർ : മുണ്ടൂർ-തൂത സംസ്ഥാനപാതയെയും പാലക്കാട്-ഒറ്റപ്പാലം സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന മുണ്ടൂർ-പറളി ലിങ്ക്റോഡ് കാനനപാതയായി. മുണ്ടൂർ കൂട്ടുപാതമുതൽ വഴുക്കപ്പാറവരെയുള്ള ഭാഗത്താണ് ഇരുവശത്തും കുറ്റിക്കാടും പുല്ലും നിറഞ്ഞിരിക്കുന്നത്. ഉയരത്തിൽ വളർന്നിരിക്കുന്ന ചെടികൾ റോഡിലേക്ക് ചാഞ്ഞതോടെ കാൽനടയാത്രക്കാർക്ക് നടക്കാൻ തീരേ സ്ഥലമില്ലാതായി. വലിയവാഹനങ്ങൾ വരുമ്പോൾ മറ്റ് വാഹനങ്ങൾക്ക് റോഡരികിലേക്ക് ഒതുക്കാൻപോലും പറ്റാത്ത അവസ്ഥയാണ്.
ഇരുചക്രവാഹന യാത്രക്കാരും ഓട്ടോറിക്ഷക്കാരും കാൽനടയാത്രക്കാരുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. വീടുകളും മറ്റുസ്ഥാപനങ്ങളും അധികമില്ലാത്ത ഈ പ്രദേശത്ത് റോഡിനിരുവശത്തും കാടുകൂടിയായതോടെ മാലിന്യം വലിച്ചെറിയുന്നതും പതിവായിരിക്കയാണ്.
രാവിലെയും വൈകീട്ടും വ്യായാമത്തിനായി നടക്കാൻ നിരവധിപേർ പറളി ലിങ്ക്റോഡിനെ ആശ്രയിക്കാറുണ്ടായിരുന്നു. എന്നാൽ, കാനനപാതയായതോടെ പലരും ഇതുവഴിയുള്ള നടത്തം ഉപേക്ഷിച്ചിരിക്കയാണ്. നടക്കുന്നവരാവട്ടെ ടോർച്ചും വടിയുമായാണ് റോഡിലിറങ്ങുന്നത്. ഇരുവശവും കാടുമൂടിയതോടെ ഇഴജന്തുക്കളെ പേടിക്കേണ്ട അവസ്ഥയാണ്. പന്നി, മയിൽ, തെരുവുനായകൾ എന്നിവരുടെ വിഹാരകേന്ദ്രം കൂടിയാണ് പുന്നകുളംമുതൽ വഴുക്കപ്പാറ കനാൽവരെയുള്ള ഭാഗം. വളവും തിരിവുമുള്ള റോഡിൽ എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങളെ കാണാനുള്ള ബുദ്ധിമുട്ടിന് പുറമേയാണ് കാടുമൂടിയതുകൊണ്ടുള്ള ബുദ്ധിമുട്ട്.
Published: 20 Nov 2026, 02:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented