തെന്മല :അച്ചൻകോവിലിലെ ജല അതോറിറ്റിയുടെ തകർച്ചയിലായ കുടിവെള്ളപദ്ധതി പുനർനിർമിക്കാൻ നടപടിയാകുന്നു. കഴിഞ്ഞദിവസം കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ മോഹനൻപിള്ള, കെ.ടി.യു.സി. സംസ്ഥാന പ്രസിഡൻറ് റോയി ഉമ്മൻ, കെ.ടി.യു.സി. ജില്ലാ വർക്കിങ് പ്രസിഡൻറ് അച്ചൻകോവിൽ ശശിധരൻപിള്ള, ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ കൺവീനർ രാജൻ, പുനലൂർ നിയോജകമണ്ഡലം പ്രസിഡൻറ് ഗീതാ സുകുനാഥ് എന്നിവർ ജലവിഭവമന്ത്രി മോൻസ് ജോസഫുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

To advertise here,

 

പുതിയ ജലസംഭരണി നിർമിക്കാൻ പദ്ധതിക്കായി കുറച്ചുകൂടി വനഭൂമി ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്‌ വനംവകുപ്പിന് കത്തുനൽകും. പുതിയ പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ 25 ലക്ഷത്തോളം രൂപ ജല അതോറിറ്റി പൊതുമരാമത്തിന് അടയ്‌ക്കണം. ഇൗ തുക അനുവദിച്ച് ഉത്തരവായി. അച്ചൻകോവിൽ സന്ദർശിച്ച് വേഗം നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മൂവായിരത്തോളംപേർ വസിക്കുന്ന അച്ചൻകോവിലിലെ 40 വർഷത്തോളം പഴക്കമുള്ള കുടിവെള്ളപദ്ധതി തകർച്ചയിലായ 'മാതൃഭൂമി' വാർത്തയും നേതാക്കൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ആര്യങ്കാവ് പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡ് ഉൾപ്പെടുന്ന പ്രദേശത്തെ കുടിവെള്ളപദ്ധതിയാണ് അറ്റകുറ്റപ്പണിയില്ലാതെ നശിക്കുന്നത്.