എടപ്പാൾ : ഭിന്നശേഷിക്കുട്ടികൾക്ക് ആശ്വാസമേകുകയാണ് എടപ്പാൾ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കമ്യൂണിറ്റി ബേസ്ഡ് ഇന്റർവെൻഷൻ സെന്റർ (സി.ബി.ഐ.സി.). മൂന്നുവർഷത്തിനിടെ ജില്ലയുടെ വിവിധഭാഗങ്ങളിലുള്ള 800-ൽ പരം കുട്ടികൾക്ക് സൗജന്യ തെറാപ്പി സേവനങ്ങൾ നൽകിയാണ് കുട്ടികൾക്കും നിർധനരായ രക്ഷിതാക്കൾക്കും ആശാകേന്ദ്രമാകുന്നത്.
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് കേന്ദ്രമാരംഭിച്ചത്. നേരത്തേ മാതൃശിശു കേന്ദ്രത്തിനായി കെ.ടി. ജലീൽ എം.എൽ.എ. അനുവദിച്ച ഒരുകോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടമാണ് ഇതിനായി ഉപയോഗിക്കുന്നത്. എടപ്പാൾ, തവനൂർ, വട്ടംകുളം, കാലടി ഗ്രാമപ്പഞ്ചായത്തുകളും ആരോഗ്യവകുപ്പും എൻ.എച്ച്.എമ്മും ചേർന്നാണ് എടപ്പാൾ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സ്ഥാപനം പ്രവർത്തിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലായി 60 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് ഇതിനായി വകയിരുത്തി.
12 വയസ്സുവരെയുള്ള ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കാണ് കേന്ദ്രത്തിൽ ചികിത്സ. ഓട്ടിസം, ശ്രദ്ധക്കുറവ്, സെറിബ്രൽ പാൾസി, പഠനവൈകല്യങ്ങൾ, സംസാരവൈകല്യം എന്നിവ നേരിടുന്ന കുട്ടികൾക്കാവശ്യമായ പരിശോധനകൾ, പരിചരണം എന്നിവ സൗജന്യമായി കേന്ദ്രത്തിൽ ലഭിക്കുന്നു.
സൈക്കോളജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എജുക്കേറ്റർ, ഫിസിയോതെറാപ്പിസ്റ്റ് എന്നിവർക്കൊപ്പം കുട്ടികളുടെ ഓഡിയോളജി വിഭാഗവും ഇവിടെയുണ്ട്.
Published: 31 Oct 2026, 03:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented