നവംബർ ഒൻപതുമുതൽ
മഞ്ചേരി : നഗരമധ്യത്തിലെ അഹമ്മദ് കുരിക്കൾ സ്മാരക ഷോപ്പിങ് കോംപ്ലക്സിലെ ബസ്ബേ വഴി നവംബർ ഒൻപതുമുതൽ ബസുകൾ കയറിയിറങ്ങും. നഗരസഭാധ്യക്ഷൻ വല്ലാഞ്ചിറ അബ്ദുൽ മജീദിന്റെ അധ്യക്ഷതയിൽ ട്രാഫിക് പോലീസ്, ബസ് ഓണേഴ്സ്, വ്യാപാരി പ്രതിനിധികൾ, ഓട്ടോ കോഡിനേഷൻ കമ്മിറ്റി എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
സീതിഹാജി ബസ് ടെർമിനലിൽനിന്ന് മലപ്പുറം റോഡിലൂടെ കടന്നുപോകുന്ന ബസുകളാണ് ബേയിലൂടെ കയറിയിറങ്ങുക. ബസുകൾ കയറിയിറങ്ങുന്നതിന് തടസ്സമായി വ്യാപാരികൾ കെട്ടിയിറക്കിയ ഷെഡുകളും മറ്റും നീക്കംചെയ്യും.
കെട്ടിടത്തിലെ ആദ്യനിലയിലെ മുറികൾ പഴയ കച്ചവടക്കാർക്ക് നൽകുന്നതിന് മുന്നോടിയായി വ്യാപാരികളുടെ യോഗം ചേരാനും ധാരണയായി. നഗരത്തിൽ വൺവേ സംവിധാനവും പുതിയ ബസ് സ്റ്റോപ്പുകളും ഏർപ്പെടുത്തുന്നതിന്റെ സാധ്യതകൾ പരിശോധിക്കാനായി ട്രാഫിക് പോലീസിനെ ചുമതലപ്പെടുത്തി.
കോംപ്ലക്സിലെ ഒന്നാംനിലയിൽ ട്രാഫിക് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാനും തീരുമാനിച്ചു. ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് കമ്മിറ്റി ഒരുക്കും. വ്യാപാരികളുടെ നേതൃത്വത്തിൽ സുരക്ഷാ ജീവനക്കാരനെയും നിയമിക്കും.
കച്ചേരിപ്പടി ഐ.ജി.ബി.ടി. ബസ്സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരെയും ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിലൂടെ വരുന്ന ബസുകൾക്കെതിരെയും കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു. മെഡിക്കൽ കോളേജ് റോഡ്, സീതിഹാജി ബസ്‌സ്റ്റാൻഡ് എന്നിവിടങ്ങളിലെ അനധികൃത പാർക്കിങ്ങുകൾക്ക് പിഴ ചുമത്തും.
സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. ഉമ്മർ, സക്കീർ വല്ലാഞ്ചിറ, എം.വി. അബൂബക്കർ, ആസൂത്രണസമിതി ഉപാധ്യക്ഷൻ ഹുസൈൻ മേച്ചേരി, കെ.കെ.ബി. മുഹമ്മദലി, ട്രാഫിക് എസ്.ഐ. പി. ഷാജിമോൻ, എ.എസ്.ഐ. കെ.ടി. ഷഫീഖ്, ക്ലീൻ സിറ്റി മാനേജർ ജെ.എ. നുജൂം, സൂപ്രണ്ടുമാരായ എ.എസ്. പ്രമോദ്, പി.പി.കെ. മുഹമ്മദ്, വ്യാപാരി വ്യവസായി പ്രതിനിധികളായ നിവിൽ ഇബ്രാഹീം, സക്കീർ ചമയം, അൽത്താഫ് ജെ.എസ്.എസ്., കെ.സി. നൗഷാദ്, ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് എം. ദിനേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Published: 31 Oct 2026, 03:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented