നിലമ്പൂർ : മാസങ്ങളായി തുടങ്ങിയ റോഡുപണി എന്നുതീരുമെന്നറിയാതെ പൊതുമരാമത്തുവകുപ്പും കരാറുകാരും പൊതുജനങ്ങളും. പറഞ്ഞുവരുന്നത് നിലമ്പൂർ ചന്തക്കുന്നിലെ കെ.എൻ.ജി. റോഡിന്റെ ഉപരിതലം വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തിതന്നെയാണ്. ആകെ ഒരു കിലോമീറ്ററും 200 മീറ്ററും ദൈർഘ്യത്തിലാണ് പ്രവൃത്തിയുള്ളത്. ചന്തക്കുന്ന് ശോഭികയ്ക്ക് മുൻപിൽനിന്ന് വഴിക്കടവ് ഭാഗത്തേക്കുള്ള വെളിയന്തോടുവരെ മാത്രം. അഞ്ചുകോടി രൂപ ഫണ്ടുമുണ്ട്. പ്രവൃത്തി നടത്തുന്നതാകട്ടെ കേരളത്തിലെ പ്രമുഖ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) യാണ്. മാസങ്ങളായി ഇഴഞ്ഞുനീങ്ങുന്ന പ്രവൃത്തിയായതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം മാസങ്ങളായി അത്യന്തം ദുരിതത്തിലാണ്.
നട്ടുച്ചനേരത്തുപോലും പ്രദേശം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടും. ഇതിന് രാവിലെയെന്നോ വൈകുന്നേരമെന്നോ ഇല്ല. പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ പൊതുമരാമത്തുവകുപ്പ് നിരന്തരം ആവശ്യപ്പെടുന്നതായി പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എൻജിനിയർ അനീഷ് ചെമ്പ്രീരി പറഞ്ഞു. റോഡ് വീതികൂട്ടി ലെവൽ ചെയ്തിരുന്നെങ്കിലും കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്തമഴയിൽ റോഡിൽ വീണ്ടും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
കുഴികളിൽ ചാടിച്ചാടി വേണം വാഹനങ്ങൾക്ക് നിലമ്പൂരിലെത്താൻ. ഇത് വൻതോതിൽ ഗതാഗതക്കുരുക്കിന് കാരണമാകുകയാണ്. റോഡിൽ ടാറിങ് നടത്തണമെങ്കിൽ വീണ്ടും മെറ്റലിട്ട് ലെവലിങ് നടത്തേണ്ടിവരും. മഴ മാറിയതോടെ റോഡിൽ വലിയതോതിൽ പൊടിയുമുണ്ട്. റോഡരികിലെ വ്യാപാരികളും ബസ് യാത്രക്കാരുമുൾപ്പെടെയുള്ളവർ പൊടിതിന്നാണ് കഴിയുന്നത്.
Published: 30 Oct 2026, 03:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented