എടപ്പാൾ : ബസ്സുകളുടെ സമയവിവരം കാണിക്കുന്ന ഡിസ്‍പ്ലേ ബോർഡുകൾ, ടിക്കറ്റ് ബുക്കിങ്ങിനുള്ള കിയോസ്‌ക്, യാത്രക്കാർക്കുള്ള അനൗൺസ്‌മെന്റുകൾ; ബസ് കാത്തിരിക്കുന്നവർക്ക് ഇനി പുതിയ അനുഭവങ്ങൾ ഒരുക്കാനൊരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി.. ഡിജിറ്റൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ നിർമാണം എടപ്പാളിലെ കണ്ടനകം കെ.എസ്.ആർ.ടി.സി. റീജണൽ വർക്‌ഷോപ്പിൽ പൂർത്തിയായി.
സൗജന്യ വൈഫൈ, എ.ഐ. ക്യാമറ, ഡിജിറ്റൽ ഡിസ്‌പ്ലേ, മികച്ച ഇരിപ്പിടം എന്നിവയെല്ലാമുള്ളതാണ് പുതിയ കാത്തിരിപ്പുകേന്ദ്രം. വരാനുള്ള ബസ്സുകളുടെ വിവരങ്ങൾ അനൗൺസ്ചെയ്യും. ബസ്സുകളുടെ സമയം, അവ എവിടെ എത്തി തുടങ്ങിയ വിവരങ്ങൾ ഡിസ്‌പ്ലേ ബോർഡിൽ പ്രദർശിപ്പിക്കും. എ.ഐ. ക്യാമറ നിരീക്ഷണത്തിലൂടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയുംചെയ്യും.
ഇരിപ്പിടത്തിനുമുകളിലും വശങ്ങളിലും ഒരുക്കുന്ന ഡിസ്‌പ്ലേ ബോർഡുകളിൽ പരസ്യങ്ങൾ നൽകാം. ഇതിലൂടെ മികച്ച വരുമാനം കോർപ്പറേഷൻ ലക്ഷ്യമിടുന്നു.
കെ.എസ്.ആർ.ടി.സി.ക്ക് സ്വന്തമായുള്ള ചില സ്ഥലങ്ങളിൽ ഇവ സ്ഥാപിക്കാനാരംഭിച്ചിട്ടുണ്ട്. സ്വകാര്യ സംരംഭകരുമായി സഹകരിച്ചാണു പദ്ധതി.
Published: 30 Oct 2026, 03:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented