പട്ടിക്കാട് : വെട്ടത്തൂർ പള്ളിക്കുത്ത് ജി.എം.എൽ.പി. സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ, പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്കായുള്ള ‘ഉല്ലാസപഠനം’ പദ്ധതികൾക്ക് തുടക്കം കുറിച്ചു. എ.ഇ.ഒ. ബിന്ദു പി.എസ്. വയലിൽ ഉദ്ഘാടനം ചെയ്തു. വാർഡംഗം അതീഖ് ശാന്തപുരം അധ്യക്ഷനായി.
പ്രഥമാധ്യാപകൻ പി. വിനോദ്, പി.ടി.എ. പ്രസിഡന്റ് കെ.പി. അബ്ദുൾ മനാഫ്, എം.പി.ടി.എ. പ്രസിഡന്റ് തസ്‍ലീമ, എസ്.എം.സി. ചെയർമാൻ സി.പി. റഫീഖ് എന്നിവർ പ്രസംഗിച്ചു. വിദ്യാലയത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ലോഗോ നിർമ്മാണ മത്സരത്തിലെ വിജയിക്കുള്ള സമ്മാനദാനം വാർഡംഗം നിർവഹിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവത്കരണക്ലാസ് നടന്നു.
കൊളത്തൂർ : വടക്കാങ്ങര എം.പി.ജി.യു.പി. സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ പദ്ധതിക്ക് തുടക്കമായി. സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വാർഡംഗം അബ്ദുൽ നാസർ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.പി. സഹീറുദ്ദീൻ അധ്യക്ഷനായി.
റസാഖ് വെള്ളില ഡിജിറ്റൽ സ്ക്വയർ പദ്ധതി വിശദീകരിച്ചു. പ്രഥമാധ്യാപിക എൻ.വി. സീമ, പദ്ധതി കൺവീനർ പി.പി. സൽമ, സെക്രട്ടറി ഇ.പി. അബ്ദുൽ ശുക്കൂർ, സീനിയർ അസിസ്റ്റന്റ് കെ. ജാബിർ എന്നിവർ സംസാരിച്ചു.
Published: 30 Oct 2026, 03:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented