വേങ്ങര : സെൻട്രൽ സഹോദയ സി.ബി.എസ്.ഇ. സ്കൂൾ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ്‌ മത്സരങ്ങൾ ഊരകം സെയ്ന്റ് അൽഫോൺസ പബ്ലിക് സ്കൂളിൽ തുടങ്ങി.

To advertise here,

വി.എസ്. ജോയ് എം.എൽ.എ. നിലവിളക്ക് കൊളുത്തി ഉദ്ഘാടനംചെയ്തു. മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡന്റ് നൗഫൽ പുത്തൻപീടിയേക്കൽ അധ്യക്ഷനായി.

കലോത്സവം ജനറൽ കൺവീനർ ഫാ.തോമസ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജി, സെൻട്രൽ സഹോദയ ജനറൽ സെക്രട്ടറി സി.സി. അനീഷ്‌കുമാർ, ഫാ. ജോർജ് മുണ്ടനാട്ട്, ഫാദർ ജോർജ് വെള്ളാരംകാലയിൽ, ഊരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സഫ്രീന അഷ്‌റഫ്, ഫാ. സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, പി.ടി.എ. പ്രസിഡന്റ് രാഹുൽ, വി.എം. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.

ശനിയാഴ്ച വെസ്റ്റേൺ കൺസേർട്ട്, തിരുവാതിരക്കളി, ഒപ്പന, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, മൂകാഭിനയം, ഇംഗ്ലീഷ് നാടകം, ദേശീയഗാനം എന്നീ മത്സരങ്ങൾ നടക്കും. വൈകീട്ട് സമാപന സമ്മേളനവും ഉണ്ടാകും.

തിരൂർ എം.ഇ.എസ്. സെൻട്രൽ സ്‌കൂൾ മുന്നിൽ

വേങ്ങര : സെൻട്രൽ സഹോദയ സി.ബി.എസ്.ഇ. സ്‌കൂൾ ജില്ലാ കലോത്സവത്തിൽ തിരൂർ എം.ഇ.എസ്. സെൻട്രൽ സ്‌കൂൾ മുന്നിൽ.

ഇതുവരെയുള്ള മത്സരങ്ങളിൽനിന്ന് 1441 പോയിന്റാണ് തിരൂർ എം.ഇ.എസ്. സെൻട്രൽ സ്‌കൂളിനുള്ളത്. നിലമ്പൂർ പീവീസ് മോഡൽ സ്‌കൂൾ (1411), കടലുണ്ടിനഗരം ദ വൈറ്റ് സ്‌കൂൾ (1210) എന്നിവരും തൊട്ടുപിന്നിലുണ്ട്.

പോയിന്റ്‌ നില

കാറ്റഗറി ഒന്ന്: നിലമ്പൂർ പീവീസ് മോഡൽ സ്‌കൂൾ (175), കടലുണ്ടിനഗരം ദ വൈറ്റ് സ്‌കൂൾ (174), കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്‌കൂൾ (167).

കാറ്റഗറി രണ്ട്: കടലുണ്ടിനഗരം ദ വൈറ്റ് സ്‌കൂൾ (276), തിരൂർ എം.ഇ.എസ്. സെൻട്രൽ സ്‌കൂൾ (268), നിലമ്പൂർ പീവീസ് മോഡൽ സ്‌കൂൾ (266).

കാറ്റഗറി മൂന്ന്: തിരൂർ എം.ഇ.എസ്‌. സെൻട്രൽ സ്‌കൂൾ (443), നിലമ്പൂർ പീവീസ് മോഡൽ സ്‌കൂൾ (420), കടലുണ്ടിനഗരം ദ വൈറ്റ് സ്‌കൂൾ (417).

കാറ്റഗറി നാല്: തിരൂർ എം.ഇ.എസ്. സെൻട്രൽ സ്‌കൂൾ (533), നിലമ്പൂർ പീവീസ് മോഡൽ സ്‌കൂൾ (492), മഞ്ചേരി നസ്‌റത്ത് സ്‌കൂൾ (326).

പൊതുവിഭാഗം (ഗ്രൂപ്പ് ഇനങ്ങൾ): മഞ്ചേരി നസ്‌റത്ത് സ്‌കൂൾ (66), നിലമ്പൂർ പീവീസ് മോഡൽ സ്‌കൂൾ (58), തിരൂർ എം.ഇ.എസ്. സെൻട്രൽ സ്‌കൂൾ (48)