രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുക എന്നതാണ് ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

To advertise here,

നിലമ്പൂർ : കേരളത്തിനുവേണ്ടി മികച്ച വൈദ്യുതിക്കരാറുണ്ടാക്കിയത് അന്നത്തെ വൈദ്യുതമന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ്‌ ആയിരുന്നെന്ന് എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ. മികച്ച പൊതുപ്രവർത്തകനുള്ള ആര്യടൻ മുഹമ്മദ് പുരസ്‌കാരം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക്‌ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച ഭരണാധികാരിയായിരുന്നു ആര്യാടൻ. ചെറിയ വിലയിൽ 25 വർഷത്തേക്കു വൈദ്യുതി വാങ്ങുന്ന കരാറാണ് അന്നുണ്ടാക്കിയത്. ആ കരാറിൽനിന്ന് കഴിഞ്ഞ സർക്കാർ പിൻമാറിയതിന്റെ ദുരിതമാണ് ഇപ്പോൾ കേരളം അനുഭവിക്കുന്നത്. സ്വന്തം പാർട്ടിക്കുമുൻപിൽ എല്ലാ വ്യക്തിതാത്‌പര്യങ്ങളും അടിയറവുവെച്ച നേതാവായിരുന്നു ആര്യാടനെന്നും കെ.സി. അനുസ്‌മരിച്ചു.

17 വർഷത്തിനിടെ കോൺഗ്രസ് തനിക്ക് മുഖ്യമന്ത്രിസ്ഥാനമടക്കം തന്നുവെന്നും,രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുക എന്ന ആഗ്രഹം മാത്രമാണ് ബാക്കിയുള്ളതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

മന്ത്രി എ.പി. അനിൽകുമാർ അധ്യക്ഷനായി. പി.വി. അബ്ദുൽവഹാബ് എം.പി., തെലങ്കാന എം.പി. കിരൺ റെഡ്ഡി, എം.എൽ.എ.മാരായ ആര്യാടൻ ഷൗക്കത്ത്, വി.എസ്. ജോയ്, ടി.പി. അഷ്‌റഫലി, കോൺഗ്രസ് നേതാക്കളായ എം.എം. ഹസ്സൻ, കെ.സി. ജോസഫ്, കെ.പി. അബ്ദുൽമജീദ്, വി.എ. കരീം തുടങ്ങിയവർ പങ്കെടുത്തു

മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ പ്രതികരിക്കാതെകെ.സി.

നിലമ്പൂർ : മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ പ്രതികരിക്കാതെ കെ.സി. വേണുഗോപാൽ എം.പി.. നിലമ്പൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽനിന്ന് കെ.സി. വേണുഗോപാൽ ഒഴിഞ്ഞുമാറി.

ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. തന്റെ പ്രവർത്തനം ദേശീയതലത്തിലാണ്. അതിനാൽ ഇപ്പോൾ ഇലക്‌ഷൻ കമ്മിഷനെതിരേയുള്ള പോരാട്ടത്തിനാണ് മുൻഗണന നൽകുന്നതെന്നും വേണുഗോപാൽ പറഞ്ഞു.

മുൻപ് ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കാറുണ്ടല്ലോ എന്ന ചോദ്യത്തിൽനിന്ന് കെ.സി. വേണുഗോപാൽ ഒഴിഞ്ഞുമാറി. എന്നാൽ മുഖ്യമന്ത്രിയുടെ വിമാനയാത്ര വിവാദത്തിൽ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നതും ശ്രദ്ധേയമായി.