പഞ്ചായത്തിന്റെ സഹായത്തിൽ കെ.എസ്.ആർ.ടി.സി. ബസ്

To advertise here,

തിരൂരങ്ങാടി : തെന്നല പഞ്ചായത്തിന്റെ സാമ്പത്തികസഹായത്തോടെയുള്ള കെ.എസ്.ആർ.ടി.സി. ‘ഗ്രാമവണ്ടി’ ബസ് സർവീസ് ജില്ലയിൽ ഓടിത്തുടങ്ങി. സേവനം നടപ്പാക്കുന്നതിനായി തെന്നല പഞ്ചായത്ത് 11 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ബസിൽ ഇന്ധനം നിറയ്ക്കുന്നതിനായി ദിവസവും 3500 രൂപ പഞ്ചായത്ത് നൽകും.

വനിതകൾക്കും വിദ്യാർഥിനികൾക്കും ബസിൽ സൗജന്യയാത്രാ സൗകര്യമുണ്ടായിരിക്കും.

രാവിലെ ആറുമുതൽ രാത്രി ഒൻപതുവരെ തെന്നലയിലെ വിവിധസ്ഥലങ്ങളിലൂടെയും പ്രധാന ടൗണുകളെയും ബന്ധിപ്പിച്ച് ബസ് സർവീസ് നടത്തും.

ബസ് ജീവനക്കാരുടെ ശമ്പളം, ബസിന്റെ മെയിന്റനൻസ് ജോലികൾ തുടങ്ങിയവയെല്ലാം സർക്കാർ വഹിക്കും.

രാവിലെ മലപ്പുറത്തുനിന്നും സർവീസ് ആരംഭിച്ച് കോട്ടയ്ക്കൽ, പൂക്കിപ്പറമ്പ്, തെന്നല തറയിൽ, മണലിപ്പുഴ, വെന്നിയൂർ, ചെമ്മാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഈ ബസ് സർവീസ് നടത്തും.

ശനിയാഴ്ച വൈകീട്ട് പൂക്കിപ്പറമ്പിൽ നടന്ന ചടങ്ങിൽ തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജി ബസ് സർവീസ് ഫ്ളാഗ് ഓഫ്ചെയ്തു.

പി.എം.എ. സമീർ എം.എൽ.എ. അധ്യക്ഷനായി. അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ എം.വി. അനസ് പദ്ധതി വിശദീകരിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബൂ താഹിർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലൈഖ പെരിങ്ങോടൻ, പി.ടി. അബ്ദുസലാഹ്, നാസർ തെന്നല, സി.കെ. മുഹമ്മദ് കോയ, കെ.പി. അൻവർ, ഫാഹിദ കോട്ടുവാല, സുരേഷ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.