വേങ്ങര : സേവനങ്ങൾ കൂടുതൽ സുതാര്യമാക്കാനും സർക്കാർ ഓഫീസുകളിലെ അഴിമതിക്ക് തടയിടാനും സ്മാർട്ട് വില്ലേജ് ഓഫീസുകൾവഴി സാധിക്കുമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.എം. ഷാജി പറഞ്ഞു.
സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാകുന്നതോടെ ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും വിലപ്പെട്ട സമയം ലാഭിക്കാൻ കഴിയുമെന്നും ഓഫീസുകളിൽ അനാവശ്യമായി കയറിയിറങ്ങുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വേങ്ങര നിയോജകമണ്ഡലത്തിലെ എ.ആർ. നഗർ, ഊരകം, പറപ്പൂർ പഞ്ചായത്തുകളിലെ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിടനിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി അധ്യക്ഷതവഹിച്ചു. തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, എ.ഡി.എം. പി.ഒ. സാദിഖ്, പി.എ. ചെറീത്, വൈസ് പ്രസിഡന്റ് മുസ്‌തഫ പുളിശ്ശേരി, എൻ. റീന തുടങ്ങിയവർ പ്രസംഗിച്ചു. രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഊരകം കുന്നത്ത് സംഘടിപ്പിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സഫ്രീന അഷ്‌റഫ് അധ്യക്ഷതവഹിച്ചു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാണ്ടികടവത്ത് അബു ത്വാഹിർ, വൈസ് പ്രസിഡന്റ് എം.കെ. മുഹമ്മദ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. അസ്‌ലു, ജില്ലാ പഞ്ചായത്തംഗം യാസ്‌മിൻ അരിമ്പ്ര, ബ്ലോക്ക് പഞ്ചായത്തംഗം സയ്യിദ് അബ്ദുല്ല മൻസൂർ കോയ തങ്ങൾ, കെ.എ. അറഫാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
പറപ്പൂർ വില്ലേജ് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് പറമ്പത്ത് അധ്യക്ഷതവഹിച്ചു.
വൈസ് പ്രസിഡന്റ് പി.കെ. സക്കീന, ജില്ലാ പഞ്ചായത്തംഗം കെ.വി. മുഹമ്മദ് അലി, ഷംലത്ത് കവറൊടി തുടങ്ങിയവർ പ്രസംഗിച്ചു.
Published: 13 Sept 2026, 03:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented