കുളപ്പുള്ളി : വാണിയംകുളം മാന്നനൂർ ഉരുക്കുതടയണയുടെ തകർച്ച പരിഹരിക്കാൻ വീണ്ടും പുതിയ പദ്ധതി. ഇതിനായി 16 കോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്. ഉരുക്കുതടയണയുടെ പുനർനിർമാണത്തിനിടെ തകർന്ന സംരക്ഷണഭിത്തികൾ പുനർനിർമിക്കുന്നതിനും ഭിത്തികൾക്കുപിന്നിൽ മണ്ണിട്ടുനികത്തി സംരക്ഷിക്കാനുമാണ് പദ്ധതിയിലുള്ളത്.
തടയണയുടെ മാന്നനൂർഭാഗം 2018-ലെ പ്രളയത്തിലാണ് തകർന്ന് പുഴ ഗതിമാറി ഒഴുകിയത്.
തടയണയോടുചേർന്നുള്ള വലിയ മണൽത്തിട്ടകൾ മുഴുവനായും ഒലിച്ചുപോവുകയും കർഷകരുടെ കൃഷിസ്ഥലങ്ങൾ ഇടിഞ്ഞുവീഴുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് റീബിൽഡ് കേരളയും ജലവിഭവ വകുപ്പും ചേർന്ന് പരിശോധന നടത്തി സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. (കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് കോർപറേഷൻ) തയ്യാറാക്കിയ രൂപരേഖ പ്രകാരമാണ് സംരക്ഷണഭിത്തി നിർമാണം നടത്തിയത്. ഇതിനായി 12.60 കോടി രൂപയുടെ പദ്ധതിയാണുണ്ടായിരുന്നത്.
2024-ൽ സംരക്ഷണഭിത്തികളുടെ നിർമാണം
അവസാനഘട്ട നിർമാണത്തിലിരിക്കേ മേയിൽ പുഴയിൽ നീരൊഴുക്ക് വർധിക്കയായിരുന്നു. ഇതോടെ തുടർപ്രവർത്തനങ്ങൾ പൂർണമായും നിർത്തലാക്കേണ്ടിവന്നു. 30 മീറ്റർ നീളത്തിൽ 13 സംരക്ഷണഭിത്തികളാണ് നിർമിക്കാനായി പദ്ധതിയുണ്ടായിരുന്നത്. എന്നാൽ, 12 എണ്ണം പൂർത്തീകരിച്ചു. എങ്കിലും പിന്നീട് പുഴയിലെ ശക്തമായ ഒഴുക്കിനെത്തുടർന്ന് നിർമാണം പൂർത്തിയായ
നാല് സംരക്ഷണഭിത്തികൾ തകർന്നുവീഴുകയും ചെയ്തു. ഇതോടെ പുഴ ഗതിമാറി രണ്ടായി ഒഴുകുന്ന സ്ഥിതിയായി. സമീപ കൃഷിസ്ഥലങ്ങൾ വീണ്ടും പുഴയിലേക്കിടിഞ്ഞ് നഷ്ടപ്പെടുകയും ചെയ്തു. ഇതേ ത്തുടർന്ന് പി. മമ്മിക്കുട്ടി എം.എൽ.എ. ഇടപെടുകയും തകർന്ന സംരക്ഷണഭിത്തികൾ പുനർനിർമിക്കാനായി പുതിയപദ്ധതി നടപ്പാക്കുകയും ചെയ്യുന്നത്.
Published: 13 Sept 2026, 03:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented