പൂക്കോട്ടുംപാടം : മഞ്ഞപ്പിത്തം, ഷിഗെല്ല തുടങ്ങിയ രോഗവ്യാപനം തടയുന്നതിനും പൊതുജനാരോഗ്യ സംരക്ഷണത്തിനുമായി അമരമ്പലം പഞ്ചായത്തിൽ ‘ഓപ്പറേഷൻ ക്ലീൻഷോട്ട് 2.0’ കാംപെയ്ൻ തുടങ്ങി. 30 വരെയാണിത്. ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ശുചിത്വവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിലൂടെ പകർച്ചവ്യാധികൾ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഈ കാലയളവിൽ ജലസുരക്ഷയും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സ്ഥാപനങ്ങളും ഉറവിടങ്ങളും പരിശോധിക്കും. ആവശ്യമായ നടപടികൾ സ്വീകരിക്കും. നിയമലംഘകർക്ക് പിഴ ചുമത്തും. അതാത് ദിവസങ്ങളിൽ ഓൺലൈനിൽ റിപ്പോർട്ടിങ് സംവിധാനംവഴി മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ക്യാമ്പിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും ജലസുരക്ഷാ പരിശോധന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ, കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അശ്വതി എന്നിവരുടെ നിർദേശപ്രകാരം ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. ഗോകുൽദാസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശില്പ, പഞ്ചായത്ത് ഉദ്യോഗസ്ഥരായ വഹാബ്, അയന, ശാന്തിനി, ഷംസീറ, ഗിരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. മാനദണ്ഡങ്ങൾ പാലിക്കാത്ത രണ്ട് സ്ഥാപനങ്ങൾക്ക് പിഴചുമത്തി.
Published: 24 Nov 2026, 04:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented