കോട്ടയ്ക്കൽ : കച്ചവടസ്ഥാപനങ്ങളിലെ ഗൂഗിൾ പേ ഇടപാടുകൾക്ക് ചാർജ് ഈടാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കോട്ടയ്ക്കൽ യൂണിറ്റ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

To advertise here,

അനധികൃത ഭക്ഷണശാലകൾ പെരുകുന്നത് നിയന്ത്രിക്കണമെന്നും ഭക്ഷ്യവകുപ്പ് ഉണർന്നു പ്രവർത്തിക്കണമെന്നും എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് കച്ചവടം നടത്തുന്ന അംഗീകൃത കച്ചവടക്കാരെ സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോട്ടയ്ക്കൽ നഗരസഭാധ്യക്ഷൻ കെ.കെ. നാസർ ഉദ്ഘാടനം ചെയ്തു. കെ.എച്ച്.ആർ.എ. യൂണിറ്റ് പ്രസിഡന്റ് കാരവൻസ് മാനു അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് സമദ് മുഖ്യപ്രഭാഷണം നടത്തി. കോട്ടയ്ക്കൽ മുനിസിപ്പൽ ക്ലീൻ സിറ്റി മാനേജർ സക്കീർ ഹുസൈൻ, രഘു മഞ്ചേരി, മുജീബ് ഓയാസിസ്, മുജീബ് അൽ ഫറൂജ്, ഷിഹാബ് കഫ്തിരിയ, നൗഷാദ് കുണ്ടോട്ടി, ഷാനവാസ് സൈൻ, സദ്യ മുജീബ് എന്നിവർ സംസാരിച്ചു. യൂണിറ്റ് ഹൈജീൻ മോണിറ്ററിങ് കമ്മിറ്റി ഭാരവാഹികൾ: സമീർ സൽക്കാര (ചെയ.), അപ്‌സര മുഹമ്മദ് (കൺ.).