പി.കെ ഗോപി
പയ്യോളി: ഒരുഭാഗത്ത് വേഗത്തില്‍ പോകുന്നതിന് പിഴ ചുമത്തുന്നവര്‍ തന്നെ അതിവേഗത്തെ കുറിച്ച് സംസാരിക്കുകയാണെന്ന് എഴുത്തുകാരന്‍ പി.കെ ഗോപി. മകളുടെ കാര്‍ വേഗത്തില്‍ പോയതിന് 2500 രൂപയാണ് അടക്കേണ്ടിവന്നത്. ഇതിനിടയിലാണ് അതിവേഗത്തെപ്പറ്റി സംസാരിക്കുന്നതെന്നും ആര്‍ക്കാണ് അതിവേഗത്തില്‍ എത്തേണ്ടതെന്നും കെറെയിലിനെ പരമാര്‍ശിച്ച് പി.കെ. ഗോപി പറഞ്ഞു.
ഹൃദയശസ്ത്രക്രിയ വിദഗ്ധനായ ജോ ജോസഫ് പ്രവര്‍ത്തിക്കേണ്ടത് ഡോക്ടറായാണെന്നും അദ്ദേഹത്തിന്റെ സേവനം ജനങ്ങള്‍ക്ക് അങ്ങനെയാണ് ലഭിക്കേണ്ടതെന്നും പി.കെ. ഗോപി അഭിപ്രായപ്പെട്ടു. ഇതു പറഞ്ഞതിന്റെപേരില്‍ താന്‍ ക്രൂശിക്കപ്പെട്ടെക്കാമെന്നും അദ്ദേഹം പറഞ്ഞു. യുവകലാസാഹിതിയുടെ നേതൃത്വത്തില്‍ മണിയൂര്‍ ഇ. ബാലന്‍ ഫൗണ്ടേഷന്‍ നടത്തിയ ഒന്നാം അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാളിത്യത്തിന്റെ സന്ദേശം നല്‍കുന്നതായിരുന്നു മണിയൂര്‍ ഇ. ബാലന്റെ കൃതികളെന്നും ഗോപി പറഞ്ഞു. ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ആദ്യ പുരസ്‌കാരം നോവലിസ്റ്റ് ജയപ്രകാശ് പാനൂരിന് പി.കെ. ഗോപി സമ്മാനിച്ചു. അധ്യാപകര്‍ക്കായി നടത്തിയ കഥാരചനയില്‍ ഒന്നാംസ്ഥാനം നേടിയ കൂടത്തായി സെയ്ന്റ്‌മേരീസ് ഹൈസ്‌കൂളിലെ നിഷ ആന്റണിക്കും പുരസ്‌കാരം നല്‍കി. സമ്മേളനം ടി.വി. ബാലന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് അധ്യക്ഷനായി. യു.കെ. കുമാരന്‍, സോമന്‍ കടലൂര്‍, എ.പി. കുഞ്ഞാമു, ശശികുമാര്‍ പുറമേരി, കെ. ശശിധരന്‍, ജയപ്രകാശ് പാനൂര്‍, നിഷ ആന്റണി എന്നിവര്‍ സംസാരിച്ചു. ഫൗണ്ടേഷന്റെ ലോഗോ അഷറഫ് കുരുവട്ടൂര്‍ പ്രകാശനം ചെയ്തു. ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ എം. ജാനകി ഏറ്റുവാങ്ങി.
Content Highlights: writer pk gopi k rail
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..