തൃശ്ശൂർ: കുട്ടികളുടെ പ്രിയ എഴുത്തുകാരിയായ അന്തരിച്ച സുമംഗലയ്ക്ക് ഓണാശംസ അയച്ച് നിയമസഭാസ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. 'സുമംഗല, ദേശമംഗലം മന, ഓട്ടുപാറ, വടക്കാഞ്ചേരി, തൃശ്ശൂർ' എന്ന വിലാസത്തിലാണ് തപാലിൽ കത്തു കിട്ടിയത്. അഞ്ചുവർഷംമുൻപ് വിടവാങ്ങിയ അമ്മയ്ക്ക് ഓണാശംസ അറിയിച്ച സ്പീക്കർക്ക് 'നന്ദി' പറഞ്ഞ് മകൻ അഷ്ടമൂർത്തി സാമൂഹികമാധ്യമത്തിൽ കുറിച്ചു.
'അഞ്ചുകൊല്ലവും നാലുമാസവുംമുൻപ് മരിച്ച സുമംഗലയ്ക്ക് ഓണാശംസ നേർന്നിരിക്കുന്നു. കുറഞ്ഞപക്ഷം, മേൽവിലാസം ദേശമംഗലം മനയ്ക്കുപകരം 'പരലോകം' എന്ന് എഴുതാമായിരുന്നു. എന്തായാലും അമ്മയ്ക്കുവേണ്ടി ഞങ്ങൾ മക്കൾ അങ്ങയോട് നന്ദി പ്രകാശിക്കുന്നു. ഇനിയും ഉത്സവങ്ങൾ വരും'...വിഷു വരും, വർഷം വരും.....' ആ വിശേഷങ്ങൾക്കും ആശംസകൾ അയക്കാൻ മറക്കല്ലേ സർ... സ്പീക്കറുടെ കത്തിന്റെ ചിത്രവും ചേർത്തുള്ള പോസ്റ്റിൽ പറയുന്നു.
അഷ്ടമൂർത്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ബഹു. നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് ഒരു ചെറിയ തെറ്റ് പറ്റി. അഞ്ച് കൊല്ലവും നാല് മാസവും മുമ്പ് മരിച്ച സുമംഗലക്ക് ഓണാശംസകൾ നേർന്നിരിക്കുന്നു. കുറഞ്ഞ പക്ഷം, മേൽവിലാസം ദേശമംഗലം മനക്ക് പകരം 'പരലോകം' എന്ന് എഴുതാമായിരുന്നു. എന്തായാലും, അമ്മക്ക് വേണ്ടി ഞങ്ങൾ മക്കൾ അങ്ങയോട് നന്ദി പ്രകാശിപ്പിക്കുന്നു. ഇനിയും ഉത്സവങ്ങൾ വരും '... വിഷു വരും, വർഷം വരും .....' ആ വിശേഷങ്ങൾക്കും ആശംസകൾ അയക്കാൻ മറക്കല്ലേ സർ..!
Content Highlights: Kerala Assembly Speaker sent Onam greetings via post to late children's author Sumangala., The author passed away five years and four months prior to receiving the letter., Sumangala's son, Ashtamoorthy, shared the incident on social media with a humorous and touching note.
Published: 28 Aug 2026, 12:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented