കോഴിക്കോട്: എം.ടി. കൾച്ചറൽ പാർക്ക് പ്രവൃത്തി മൂന്നുമാസത്തിനുള്ളിൽ തുടങ്ങുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വി.കെ. ഫൈസൽബാബു എം.എൽ.എ. നടത്തിയ 'ഫ്യൂച്ചർ കാലിക്കറ്റ് 360 - കാലിക്കറ്റ് ഡിവലപ്മെന്റ് കോൺക്ലേവ് ' ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അന്താരാഷ്ട്ര നിലവാരത്തിലുള്ള പാർക്കായിരിക്കും എം.ടി.യുടെ പേരിലുണ്ടാവുക. പാർക്കിനായുള്ള സ്ഥലം എവിടെയാണെന്ന് ഏകദേശരൂപമായി. കുറച്ച് സർവേ കൂടി നടത്താനുണ്ട്. വിളിപ്പാടകലെയുള്ള ആ സ്ഥലത്തിന്റെ ഔദ്യോഗികപ്രഖ്യാപനം പിന്നീടു നടത്തും. കലാപ്രദർശനങ്ങൾക്കുള്ള ഗാലറി, സിനിമ- ഡോക്യുമെന്ററി- നാടക തീയേറ്ററുകൾ, വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കാനുള്ള ഇടം, ഫൈവ് സ്റ്റാർ - ഫോർ സ്റ്റാർ ഹോട്ടലുകൾ എന്നിവയെല്ലാമുണ്ടാകും. എല്ലാവർക്കും വന്നിരിക്കാനും വിനോദത്തിനുമുള്ള ഇടമുണ്ടാകും. കോഴിക്കോടിന്റെ പൈതൃകം അടയാളപ്പെടുത്തുന്ന ഒരു ടൂറിസം കേന്ദ്രമായാണ് എം.ടി.യുടെ പേരിലുള്ള കൾച്ചറൽ പാർക്ക് നിർമിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Published: 02 Sept 2026, 11:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented