ന്യൂഡൽഹി: ഐസ അധ്യക്ഷ നേഹാ ബോറയെ കസ്റ്റഡിയിലെടുത്തശേഷം ഡൽഹി പോലീസ് അജ്ഞാതകേന്ദ്രത്തിലേക്കാണ് കൊണ്ടുപോയതെന്ന ആരോപണവുമായി അവരുടെ സഹപ്രവർത്തകരും അനുയായികളും.

To advertise here,

കൊണാട്ട് പ്ലേസിലെ 'ലഹ്‌രാ ദോ തിരംഗാ' പരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെട്ട നേഹയെ ഡൽഹി പോലീസ് തനിച്ച് കസ്റ്റഡിയിലെടുത്തെന്നും അജ്ഞാതമായൊരിടത്തേക്ക് കൊണ്ടുപോയെന്നും അവർ ആരോപിച്ചു. നേഹയുടെ എക്‌സ് അക്കൗണ്ടിലാണ് ആരോപണമുന്നയിച്ചുള്ള ട്വീറ്റ് വന്നത്.

നേഹയുടെ കൈവശം ഫോണില്ലെന്നും നേഹ എവിടെയാണെന്ന് ഡൽഹി പോലീസ് പറഞ്ഞേ മതിയാകൂവെന്നും എക്‌സിലെ കുറിപ്പിലുണ്ട്. ‘ഒരിക്കൽക്കൂടി, ഒരു തട്ടിക്കൊണ്ടുപോകലാണിത്. കസ്റ്റഡിയിലെടുക്കൽ അല്ല.’- എന്നാണ് കുറിപ്പ് അവസാനിക്കുന്നത്.

കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് സിജെപി, തിരംഗാ മാർച്ചിന് ആഹ്വാനം ചെയ്തിരുന്നത്. എന്നാൽ മാർച്ചിൽ പങ്കെടുക്കാൻ താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങിയ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്തു. മണ്ഡി ഹൗസിൽവെച്ചായിരുന്നു നേഹയെ കസ്റ്റഡിയിലെടുത്തത്.