നീലേശ്വരം: പ്രശസ്ത നാടകരചയിതാവും സംവിധായകനുമായ വി ശശി (75) അന്തരിച്ചു. നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമാണ്. 2023-ൽ കേരള സംഗീത നാടക അക്കാദി അവാർഡും എ.ശാന്തകുമാർ നാടകപുരസ്‌കാരവും നേടി. ആക്റ്റ് നീലേശ്വരത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിനും അർഹനായിട്ടുണ്ട്.
കാണികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ മരമീടൻ, മാറ്റി വെച്ച തലകൾ എന്നിവ അദ്ദേഹം സംവിധാനം ചെയ്ത നാടകങ്ങളാണ്. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയായ വി. ശശി കാസർകോടിന്റെ തനത് സാംസ്‌കാരിക പരിസരത്തിലാണ് നാടകപ്രവർത്തനം നടത്തിയത്. സാമൂഹികപ്രശ്‌നങ്ങളും സാധാരണക്കാരുടെ ജീവിതങ്ങളും സ്‌നേഹബന്ധങ്ങളിലെ സങ്കീർണ്ണതകളും അദ്ദേഹത്തിന്റെ നാടകങ്ങളിൽ ഇടകലർന്നു. പ്രാദേശിക നാടക കൂട്ടായ്മകൾ ഉണ്ടാക്കുന്നതിലും പുതുതലമുറയിലെ നാടക പ്രവർത്തകർക്കായി നാടക ശിൽപ്പശാലകൾ സംഘടിപ്പിക്കുന്നതിലും അദ്ദേഹം സജീവ പങ്കുവഹിച്ചു. ഏകലവ്യനാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ച നാടകം. പാക്കനാർ സൂക്തം, ബൊളിവിയ, ശ്വാസം, പെൺവിളക്ക്, മാനസാന്തരത്തിന്റെ ബാക്കിപത്രം, കൂകി പായും തീവണ്ടി, ഹൃദയത്തിലേക്കൊരു ചക്രം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന നാടകങ്ങൾ.
Content Highlights: Renowned playwright and director V Sasi passed away at the age of 75, Recipient of the Kerala Sangeetha Nataka Akademi Award in 2023., Directed popular plays including 'Marameedan' and 'Maati Vecha Thalakal', Contributed significantly to grassroots theater and regional drama groups in Kasaragod.
Published: 02 Oct 2026, 10:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented