കൊച്ചി: 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ചെറുകഥാകൃത്തും നോവലിസ്റ്റും കവിയുമായ എൻ. പ്രഭാകരന്. അദ്ദേഹം രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മായാമനുഷ്യർ എന്ന നോവലാണ് മലയാളത്തിൽനിന്ന് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഒരു ലക്ഷംരൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
മാർച്ച് 31-ന് ന്യൂഡൽഹിയിൽവെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.
24 ഇന്ത്യൻ ഭാഷകളിൽനിന്നായി തിരഞ്ഞെടുത്ത എട്ട് കവിതാസമാഹാരങ്ങൾ, നാല് നോവലുകൾ, ആറ് ചെറുകഥാ സമാഹാരങ്ങൾ, രണ്ട് ലേഖനങ്ങൾ, ഒരു വിമർശനകൃതി, ഒരു ജീവചരിത്രം, രണ്ട് ഓർമക്കുറിപ്പുകൾ എന്നിവയാണ് 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയത്.
ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ, ഡോ. കെ. ജയകുമാർ, ഡോ. പത്മനാഭൻ കാവുമ്പായി എന്നിവരായിരുന്നു മലയാളത്തിൽനിന്നുള്ള ജൂറി അംഗങ്ങൾ.
Content Highlights: N. Prabhakaran honored with the Kendra Sahitya Akademi Award., Award-winning work is the novel 'Mayamanushyar'., The book is published by Mathrubhumi Books.
Published: 16 Mar 2026, 02:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented