കോഴിക്കോട്: കലാലയ വിദ്യാർഥികൾക്കായുള്ള 'മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരം 2026'ലെ വിജയികളെ പ്രഖ്യാപിക്കലും സമ്മാനദാനവും നടന്നു. ബുധനാഴ്ച കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ, മലയാളത്തിന്റെ പ്രിയ കവി കെജിഎസ് (കെ.ജി.ശങ്കരപ്പിള്ള) വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കഥ, കവിതാ വിഭാഗങ്ങളിലായിരുന്നു മത്സരം. അൻപതുപേരുടെ ചുരുക്കപ്പട്ടികയിൽനിന്നാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ തിരഞ്ഞെടുത്തത്.

To advertise here,

മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്റർ സുഭാഷ് ചന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം ആശംസയർപ്പിച്ച് സംസാരിച്ചു. കെ.സി. സുബിൻ നന്ദി പറഞ്ഞു.

വിജയികൾ 
കഥാവിഭാഗം 
ഒന്നാം സമ്മാനം: ഷാഫി പൂവത്തിങ്കൽ
കഥ: പ്രവാചകന്റെ മരണം
പാലക്കാട് സ്വദേശി, കാലടി സംസ്‌കൃത സർവകലാശാലയിൽ മലയാളവിഭാഗം ഗവേഷണ വിദ്യാർഥി

രണ്ടാം സമ്മാനം: അദ്വൈത് പി.ആർ
കഥ: ശബ്ദതാരാവലിയിലെ അരണ
തിരുവനന്തപുരം ആനയറ സ്വദേശി, മാർ ഇവാനിയോസ് കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥി

മൂന്നാം സമ്മാനം: ആദർശ് ഇ.
കഥ: ശോശായുടെ പെഴപ്പുകൾ
കോഴിക്കോട് മായനാട് സ്വദേശി, കാലടി സംസ്‌കൃത
സർവകലാശാലയിൽ മലയാളവിഭാഗം ഗവേഷണ വിദ്യാർഥി

കവിതാവിഭാഗം 
ഒന്നാം സമ്മാനം: മെൽവിയ
കവിത: വെള്ളത്താക്കം
പത്തനംതിട്ട തിരുവല്ല സ്വദേശി, തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ഗവേഷണ വിദ്യാർഥി

രണ്ടാം സമ്മാനം (രണ്ടുപേർക്ക്)
ആദിഷ്. എ.എസ്
കവിത: ഇജ്ജത്ത്
കോഴിക്കോട് പയ്യോളി സ്വദേശി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിൽ ഗവേഷണ വിദ്യാർഥി

റഹീമ വാളാട്
കവിത: നാനി നാനി യല്ല ത്‌നാം
വയനാട് വാളാട് സ്വദേശി, കാലടി സംസ്‌കൃത സർവകലാശാലയിൽ മലയാളവിഭാഗം ഗവേഷണ വിദ്യാർഥി

മൂന്നാം സമ്മാനം (രണ്ടുപേർക്ക്)
ഋതുപർണ ജി.എസ്.
കവിത: ഉന്മാദികളുടെ പൂന്തോട്ടം
കോഴിക്കോട് തിക്കോടി സ്വദേശി, കൊയിലാണ്ടി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബിഎ മലയാളം വിദ്യാർഥി

ശഫീഖ് കാരക്കാട് 
കവിത: അംഗൻവാടിയമ്മായി
പാലക്കാട് കാരക്കോട് സ്വദേശി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല തിരൂർ സെൻഡറിൽ പിജി വിദ്യാർഥി