
കോഴിക്കോട്: മാതൃഭൂമി ബുക്‌സില്‍ വായനക്കാരുടെ പ്രതിമാസക്കൂട്ടായ്മയായ പുസ്തകവിചാരം പരിപാടിയില്‍ ഷീലാ ടോമിയുടെ 'കിളിനോച്ചിയിലെ ശലഭങ്ങള്‍' എന്ന പുസ്തകത്തെക്കുറിച്ച് മുഖാമുഖ ചര്‍ച്ച നടത്തി.
ഓരോ സംഭവങ്ങളോടും ഓരോ അനുഭവങ്ങളോടുമുള്ള തന്റെ പ്രതികരണങ്ങളാണ് എഴുത്തായി പിറക്കുന്നതെന്ന് ഷീലാ ടോമി അഭിപ്രായപ്പെട്ടു. പല ആളുകളുടെയും ജീവിതാനുഭവങ്ങള്‍ കഥകളായി മാറുന്നുണ്ട്. അവരുടെ കഥകള്‍ ഉള്‍ക്കൊള്ളാന്‍ വായനക്കാരും തയ്യാറാകുന്നുണ്ട്. അത്തരത്തില്‍ കണ്‍മുന്നില്‍കണ്ട ചില ജീവിതങ്ങളുടെയും അനുഭവങ്ങളുടെയും കഥകളാണ് ഈ പുസ്തകമെന്നും ഷീലാ ടോമി പറഞ്ഞു. ബിന്ദു ആമാട്ട് മോഡറേറ്ററായി.
Content Highlights: sheela tomy talks in mathrubhumi books pusthakavijaram
Published: 23 Feb 2025, 09:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented