ബെംഗളൂരു: 2025-ലെ ബുക് ബ്രഹ്‌മ സാഹിത്യപുരസ്‌കാരത്തിന് എഴുത്തുകാരി കെ.ആര്‍. മീര അര്‍ഹയായി. രണ്ട് ലക്ഷംരൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 

To advertise here,

ഓഗസ്റ്റ് എട്ട് മുതല്‍ 10 വരെ ബെംഗളൂരു സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബുക് ബ്രഹ്‌മ സാഹിത്യോത്സവത്തിന്റെ സമാപനദിവസം പുരസ്‌കാരം സമ്മാനിക്കും. തുടര്‍ന്ന് കെ.ആര്‍. മീര പ്രഭാഷണം നടത്തും. 

ദക്ഷിണേന്ത്യന്‍ സാഹിത്യത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കിയ എഴുത്തുകാര്‍ക്കുള്ള അംഗീകാരമായി നല്‍കിവരുന്ന പുരസ്‌കാരമാണിത്.