
പഴഞ്ഞി: കേരളത്തിലെ ഏത് ലൈബ്രറിയിലെയും പുസ്തകങ്ങള്‍ എളുപ്പം തിരഞ്ഞ് കണ്ടെത്താനാകുന്ന തരത്തിലേക്ക് വളരുകയാണ് ലൈബ്രറി കൗണ്‍സിലിന്റെ മുഴുവന്‍ വായനശാലകളും. എല്ലാ വായനശാലകളും ഡിജിറ്റലാകുന്നതോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ഏകീകരിക്കുകയും ചെയ്യുന്നതിലൂടെയാണിത്.
'പബ്ലിക്' എന്ന ഏകീകൃത വെബ് ആപ്ലിക്കേഷന്‍ വഴിയാണ് ഗ്രന്ഥശാലകളെ ആധുനികീകരിക്കുന്നത്. വായനശാലകളുടെ ഉപയോഗം എളുപ്പമാക്കുകയാണ് ലക്ഷ്യം.
പുസ്തകവിതരണവും അംഗങ്ങള്‍ക്കുള്ള സേവനവും ഓണ്‍ലൈനിലാകും, ലൈബ്രറികളെ കമ്യൂണിറ്റി സെന്ററുകളാക്കാനുള്ള സേവനങ്ങളായ കമ്യൂണിറ്റി റേഡിയോ, പ്രദേശിക അറിവുകളെ കാറ്റലോഗ് ചെയ്യുന്ന ലൈബ്രറി വിക്കി, പ്രധാന സ്ഥലങ്ങളെ അടയാളപ്പെടുത്തുന്ന ജിയോ കാറ്റലോഗ്, കോ-വര്‍ക്കിങ്, സ്‌പെയ്‌സ് ബുക്കിങ് പോലുള്ള സംവിധാനങ്ങള്‍, ഡിജിറ്റൈസേഷന്‍ എന്നിവ വിവിധ ഘട്ടങ്ങളായി നടപ്പാക്കും.
ആപ്ലിക്കേഷനില്‍ പുസ്തകങ്ങളുടെ സ്റ്റോക്ക് നമ്പര്‍, കാറ്റലോഗ്, പുസ്തകത്തിന്റെ പേര്, എഴുതിയ ആളുടെ പേര്, കാറ്റഗറി, വില, ഭാഷ, പ്രസിദ്ധീകരിച്ചവരുടെ പേര്, എഡിഷന്‍, ഷെല്‍ഫ് നമ്പര്‍, ബാര്‍ കോഡ് നമ്പര്‍, റിമാര്‍ക്ക് തുടങ്ങി 16 കോളങ്ങള്‍ പൂര്‍ത്തീകരിച്ചുവേണം പുസ്തകം ചേര്‍ക്കാന്‍. കൂടാതെ വായനശാലകളില്‍ അംഗത്വമുള്ളവരുടെ പേരും നമ്പറും വിലാസവും ചേര്‍ക്കും.
വേഗത്തില്‍ പുസ്തകം കണ്ടെത്താം, എടുക്കാം
ലൈബ്രറി കൗണ്‍സിലിന്റെ ഏതെങ്കിലുമൊരു വായനശാലയില്‍ അംഗത്വമുണ്ടെങ്കില്‍ മറ്റേതൊരു വായനശാലയില്‍ നിന്നും പുസ്തകം എളുപ്പത്തില്‍ കണ്ടെത്താനും എടുക്കാനുമാകും. സെപ്തംബര്‍ അവസാനത്തോടെ പദ്ധതി പൂര്‍ത്തിയായേക്കും. കേരളത്തില്‍ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 9,634 വായനശാലകളുണ്ട്.
ഗ്രന്ഥശാലകളുടെ നേതൃത്വത്തിലുള്ള ബാലവേദി, വനിതാവേദി, കായികവിഭാഗം, കലാസാംസ്‌കാരിക വിഭാഗം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കാനും ഇതുവഴി സാധിക്കും.
Content Highlights: Kerala library council digitalize all libraries
Published: 15 Aug 2024, 02:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented