അധിനിവേശ ശക്തികള്‍ സൃഷ്ടിച്ച പൗരസ്ത്യവാദ സങ്കല്‍പ്പത്തെ പുനഃസൃഷ്ടിക്കാനും പിന്തുടരാനുമാണ് ഹിന്ദുത്വവാദികള്‍ ഇന്ന് ശ്രമിക്കുന്നതെന്ന് കവിയും സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ.സച്ചിദാനന്ദന്‍. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ഗ്രന്ഥശാലാ പ്രവര്‍ത്തക സംസ്ഥാന സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

To advertise here,

അനേകം ഭാഷയും ആചാരങ്ങളുമുള്ള സങ്കീര്‍ണമായ രാജ്യമാണ് ഇന്ത്യ. ഇതെല്ലാം ചേര്‍ത്താണ് ഇന്ത്യക്കാരെ ഹിന്ദു എന്നു വിളിച്ചത്. ഹിന്ദുക്കളെ എങ്ങനെ വൈവിധ്യവല്‍ക്കരിക്കുകയെന്ന ആലോചനയാണ് ഹിന്ദുത്വവാദികള്‍ എന്നും നടത്തിയിരുന്നത്. സ്നേഹത്തിലുള്ള ഒരു ഐക്യമായിരുന്നില്ല, അനൈക്യമാണ് ഹിന്ദുത്വവാദികള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ആത്മാവ് നഷ്ടപ്പെട്ട് അധികാരം ഉപാധിയായി മാറുന്നതാണ് വര്‍ഗീയത.  

പല കുടിയേറ്റങ്ങളിലൂടെയാണ് ഇന്ത്യന്‍ ജനത രൂപപ്പെട്ടത്. നാം ആര്യന്മാരോ ദ്രാവിഡന്‍മാരോ അല്ല. രക്തത്തില്‍ അനേകം വംശസങ്കരമാണ് ഇന്ത്യന്‍ ജനത. ഇന്ത്യയുടെ പാരമ്പര്യം ഏകസ്വരമല്ല. അനേകം വീക്ഷണങ്ങള്‍ ഒന്നിച്ചു നിന്നതാണ്. ബഹുസ്വരത ഒരു കാലത്തും ഇന്ത്യയെ തകര്‍ത്തിട്ടില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.