നവംബർ 26 നു പുറത്തിറങ്ങി , തീയറ്ററുകളിൽ നിറഞ്ഞോടുന്ന ഹെയ്ൽ മേരി എന്ന ചിത്രത്തിനാധാരം ജി ആർ ഇന്ദു ഗോപന്റെ ‘അമ്പിളിമോൾ തിരോധാനം’ എന്ന നോവലാണ്. 2025 ൽ പുറത്തിറങ്ങിയ ഈ ക്രൈം ത്രില്ലർ കുറ്റാന്വേഷണ നോവൽ വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ വായനക്കാരുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു.
വയനാട്ടിലെ ഒരു വീട്ടിൽ നിന്നും മൂന്നാം വയസിൽ പൊടുന്നനെ അപ്രത്യക്ഷയാകുന്ന ഇരട്ട പെൺകുട്ടികളിൽ ഒരാളുടെ തിരോധാനമാണ് നോവലിന്റെ അടിസ്ഥാനം. പിന്നീട് 20 വർഷങ്ങൾക്ക് ശേഷം അവളുടെ സഹോദരി വക്കീലാവുകയും അവളെ കണ്ടെത്താനായി കോടതിയെ സമീപിക്കുകയും ചെയ്യുന്നു.ഈ കേസിൽ തിരുവനന്തപുരത്ത് ഒരാൾ പ്രതി ചേർക്കപ്പെടുന്നു. ഇയാളുടെ പങ്കിനെക്കുറിച്ച് സംശയമുള്ള പൊലീസ് ഇയാൾക്ക് ചില ആനുകൂല്യങ്ങൾ നൽകുന്നു: ‘നീ പ്രതി മാത്രമല്ല, അന്വേഷകൻകൂടിയാണ്. തെളിയിച്ച് ഇതിൽനിന്ന് ഊരാം.’ അങ്ങനെ നിവൃത്തികേടിൽ ഒരേസമയം അന്വേഷകനും പ്രതിയുമായി പൊലീസ് സംഘത്തിനൊപ്പം യാത്രയാകുന്ന പ്രഭ എന്ന സാധാരണക്കാരന്റെ കഥയാണിത്. ഒടുവിൽ പ്രതിയാരെന്ന് കണ്ടെത്തുമ്പോഴേക്ക് പ്രഭ ഞെട്ടിപ്പോകുന്നു.
ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴും കഥയുടെ രസച്ചരട് പൊട്ടാതെ നിസ്സഹായനായ മനുഷ്യന്റെ വേദനകളെ കൂടി അഭിസംബോധന ചെയ്യുന്നുണ്ട് 'അമ്പിളിമോൾ തിരോധാനം'. സിനിമയ്ക്കായി കുറച്ചു മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും പോയ വര്ഷം വലിയ അളവിൽ വായനക്കാരെ നേടിയ നോവൽ തന്നെയാണ് സിനിമയ്ക്ക് ആധാരം. ഇപ്പോഴത്തെ മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്റെ 2025 ലെ റീഡിങ് ലിസ്റ്റിലും ഇടം പിടിച്ചിരുന്നു അമ്പിളി മോൾ തിരോധാനം.
Read also:തിരഞ്ഞെടുപ്പും തിരക്കുകളും പുസ്തകക്കൂട്ട് മുടക്കിയില്ല; 2025-ലെ വായനയെക്കുറിച്ച് വി.ഡി. സതീശൻ
ജി ആർ ഇന്ദുഗോപന്റെ നോവലുകളോ കഥകളോ സിനിമയാക്കുന്നത് ഇതാദ്യമായല്ല. അദ്ദേഹത്തിന്റെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' 'തെക്കൻ തല്ലുകേസ് എന്ന ബിജുമേനോൻ ചിത്രമായും , 'നാലഞ്ചു ചെറുപ്പക്കാർ' പൊന്മാൻ എന്ന ബേസിൽ ചിത്രമായും , 'വിലായത്ത് ബുദ്ധ' അതെ പേരിലുള്ള പൃഥ്വിരാജ് ചിത്രമായും വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്.
Read also:വിളുമ്പുകളിൽ ചാവിന്റേയും പിറവികളുടേയും ക്ലാവ് പിടിച്ചിരിക്കുന്ന കഥകൾ
ഹെയ്ൽ മേരിയുടെ തിരക്കഥയിലും ജി ആർ ഇന്ദു ഗോപൻ പങ്ക് വഹിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ,വിനയ് ഫോർട്ട്, ജഗദീഷ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹെയ്ൽ മേരി അക്ഷരങ്ങളിൽ നിന്നും അഭ്രപാളികളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാകുന്നു.
Read also:ഭൂപെൻ ഹസാരികയ്ക്കായി ആസാമിനാകാമെങ്കിൽ യേശുദാസിനായി കേരളത്തിനായിക്കൂടേ ?
Content Highlights: Hail Mary is adapted from GR Indugopan's popular 2025 crime thriller novel 'Ambilimol Thirodhanam'., The plot revolves around a twin sister's disappearance and a 20-year-old quest for justice., Features a stellar cast including Kunchacko Boban, Vinay Fort, and Jagadheesh., GR Indugopan actively contributed to the screen adaptation of the film.
Published: 27 Nov 2026, 02:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented