കരിവെള്ളൂര്‍(കണ്ണൂര്‍): പാലക്കുന്നിലെ ബാലകൃഷ്ണന്റെ ചായക്കടയില്‍ ചായക്കുള്ള വെള്ളം വിറകടുപ്പില്‍ തിളക്കുന്നുണ്ടായിരുന്നു. അതിനെക്കാള്‍ ചൂടായിരുന്നു നിരത്തിയിട്ട ബെഞ്ചിലെ പുസ്തകാസ്വാദകരുടെ ചര്‍ച്ചയ്ക്ക്. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം സംഘടിപ്പിച്ച വായനായനം ചായക്കട പുസ്തകചര്‍ച്ചയാണ് വേറിട്ട അനുഭവമായത്.

To advertise here,

പെരിങ്ങേത്ത് ജയദേവന്‍ അവതരിപ്പിച്ച മാധവിക്കുട്ടിയുടെ 'നെയ്പ്പായസം' കഥ കേള്‍ക്കാനെത്തിയത് നിരവധി പേര്‍. നാട്ടിന്‍പുറങ്ങളില്‍നിന്നും അകന്നുപോയ ചായക്കടയിലെ സംസാരം തിരിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പാലക്കുന്ന് പാഠശാല വേറിട്ട പരിപാടി സംഘടിപ്പിച്ചത്. കൂക്കാനം റഹ്‌മാന്‍, പി.വി. നാരായണന്‍, കൊടക്കാട് നാരായണന്‍, കടയുടമ മയ്യിച്ച ബാലകൃഷ്ണന്‍, കെ. അനിത, ധന്യ ബാബു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.