തൃശ്ശൂർ: കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ ചെറുതുരുത്തിയിൽ പ്രവർത്തിക്കുന്ന കഥകളി സ്‌കൂളിന്റെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മഹാകവി പി. കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്ക് കഥകളി രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സമ്മാനിക്കുന്ന കളിയച്ഛൻ പുരസ്‌കാരം കഥകളി ഗായകൻ കലാമണ്ഡലം മാടമ്പി സുബ്രഹ്‌മണ്യൻ നമ്പൂതിരിക്കും സാംസ്‌കാരിക പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള നവജീവൻ പുരസ്‌കാരം മാതൃഭൂമി തൃശ്ശൂർ സീനിയർ ന്യൂസ് എഡിറ്റർ എം.കെ. കൃഷ്ണകുമാറിനും സമ്മാനിക്കും.

To advertise here,

മാതൃഭൂമിയിലെ 'ഊരും പേരും ' എന്ന കലാ സാഹിത്യ രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിയ പരമ്പരയ്ക്കാണ് പരിഗണിച്ചാണ് പുരസ്‌കാരം. 15,000 രൂപയും കഥകളി ശില്പവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. മേയ് മൂന്നിന് ചെറുതുരുത്തി ചീരൻസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന കഥകളി സ്‌കൂൾ വാർഷികത്തിന്റേയും ദേശീയ കഥകളി മഹോത്സവത്തിന്റെ സമാപനത്തിന്റേയും ഭാഗമായി പുരസ്‌കാരം സമ്മാനിക്കും.