കൊച്ചി: അക്ഷരകലയുടെ തീരാത്ത കൗതുകങ്ങളുമായി അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവല്‍ കൊച്ചിയില്‍ ബുധനാഴ്ച ആരംഭിക്കും. രാജ്യത്തെ ഏക കലിഗ്രഫി ഫെസ്റ്റിവലായ മേള ഈ മാസം അഞ്ചുവരെ നീണ്ടുനില്‍ക്കും.

To advertise here,

കേരള ലളിതകലാ അക്കാദമിയും വിഖ്യാത കലിഗ്രഫി കലാകാരന്‍ നാരായണ ഭട്ടതിരിയുടെ നേതൃത്വത്തിലുള്ള കചടതപ ഫൗണ്ടേഷനുമാണ് സംഘാടകര്‍. മാതൃഭൂമിയാണ് മീഡിയ പാര്‍ട്ണര്‍.

ബുധനാഴ്ച വൈകീട്ട് 6.45-ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രം അങ്കണത്തിലെ ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. കലിഗ്രഫി പ്രദര്‍ശനം ഹൈബി ഈഡന്‍ എം.പി. ഉദ്ഘാടനം ചെയ്യും. 

കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി മുഖ്യാതിഥി ആയിരിക്കും. മാതൃഭൂമി പത്രാധിപര്‍ മനോജ് കെ. ദാസ്, ജെയിന്‍ യൂണിവേഴ്‌സിറ്റി ആര്‍ട്ട് ഡിസൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രദ്ധ സുബ്രഹ്മണ്യന്‍, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എം. ബാലമുരളീകൃഷ്ണന്‍, കലിഗ്രഫര്‍ അക്ഷയ തോംബ്രേ എന്നിവര്‍ സംസാരിക്കും.