കൊച്ചി: കലിഗ്രഫി കലയുടെ വൈവിധ്യം വിളിച്ചോതി കൊച്ചിയിൽ അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് തുടക്കമായി. ദർബാർ ഹാൾ കലാകേന്ദ്രത്തിൽ സാംസ്‌കാരികമന്ത്രി സജി ചെറിയാൻ മേള ഉദ്ഘാടനം ചെയ്തു. കലിഗ്രഫി പ്രദർശനം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി ഫെസ്റ്റിവലിന് കാർട്ടൂൺ കഥാപാത്രത്തെ വരച്ച് ആശംസകൾ നേർന്നു.
മാതൃഭൂമി പത്രാധിപർ മനോജ് കെ. ദാസ്, ജെയിൻ യൂണിവേഴ്‌സിറ്റി ആർട്ട് ഡിസൈൻ ഡിപ്പാർട്ട്‌മെന്റ് അസി. പ്രൊഫ. ശ്രദ്ധ സുബ്രഹ്‌മണ്യൻ, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എം. ബാലമുരളീകൃഷ്ണൻ, കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർനാഥ്, കലിഗ്രാഫർ അക്ഷയ തോംബ്രെ എന്നിവർ പ്രസംഗിച്ചു. കലിഗ്രഫി രംഗത്തെ ആഗോള പ്രതിഭകൾ പങ്കെടുക്കുന്ന ഫെസ്റ്റിവൽ ശനിയാഴ്ച വരെ നീണ്ടുനിൽക്കും. കേരള ലളിതകലാ അക്കാദമിയും വിഖ്യാത കലിഗ്രഫി കലാകാരൻ നാരായണ ഭട്ടതിരിയുടെ നേതൃത്വത്തിലുള്ള തിരുവനന്തപുരത്തെ കചടതപ ഫൗണ്ടേഷനും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മാതൃഭൂമിയാണ് മീഡിയ പാർട്നർ.
ലോകപ്രശസ്ത ഹീബ്രു കലിഗ്രാഫറായ മിഷേൽ ഡി. അനസ്റ്റാഷ്യോ, വിയറ്റ്‌നാമിൽ നിന്നുള്ള ഡാങ് ഹോക്, ഏഷ്യൻ കലിഗ്രഫി അസോസിയേഷൻ വൈസ് പ്രസിഡന്റും കലിഗ്രാഫറുമായ ദക്ഷിണ കൊറിയയിൽ നിന്നുള്ള കിം ജിൻ-യങ് എന്നിവർക്കു പുറമേ, മുംബൈ ജെ.ജെ. ഇൻസ്റ്റിറ്റ്യൂട്ട് ഡീനും കലിഗ്രാഫറുമായ സന്തോഷ് ക്ഷീർസാഗർ, ഇന്ത്യൻ രൂപ ചിഹ്നത്തിന്റെ സ്രഷ്ടാവായ ഉദയ്‌കുമാർ, മുംബൈ ഐ.ഐ.ടി. പ്രൊഫസറായ ജി.വി. ശ്രീകുമാർ, അറബി കലിഗ്രാഫറും അധ്യാപകനുമായ മുക്താർ അഹമ്മദ്, അഹമ്മദാബാദ് എൻ.ഐ.ഡി. അധ്യാപകനായ തരുൺ ദീപ് ഗിർധർ, പിക്‌റ്റോറിയൽ കലിഗ്രാഫറും സംഗീതജ്ഞയുമായ ഖമർ ഡാഗർ, നിഖിൽ അഫാലെ, ഇങ്കു കുമാർ, ഷിപ്ര റൊഹാട്ഗി, സൽവ റസൂൽ, അക്ഷയ തോംബ്രെ, സഞ്ജനാ ചത്‌ലാനി, സുരേഷ് വാഗ്‌മോർ, നവകാന്ത് കരിദെ, ഹിറാൽ ഭഗത്, ഗോപാൽ പട്ടേൽ, കെ.വി. രജീഷ്, അതുൽ ജയരാമൻ, മുകേഷ് കുമാർ, നാരായണഭട്ടതിരി തുടങ്ങി ഇന്ത്യയിൽ നിന്നുള്ള 21 കലിഗ്രാഫർമാരും മേളയിൽ പങ്കെടുക്കുന്നുണ്ട്.
വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർഥികളും കലിഗ്രഫി പ്രേമികളും പങ്കെടുക്കുന്ന ശില്പശാലയും നടക്കുന്നുണ്ട്. പ്രദർശനസമയം ദിവസവും രാവിലെ 11 മുതൽ വൈകീട്ട് ഏഴുവരെ.
.
Content Highlights: International Calligraphy Fest in Kochi: Global Artists Showcase Skills
Published: 03 Oct 2024, 02:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented