placeholder
Chandrasekaran Thikkodi
കോഴിക്കോട്: പൂര്‍ണ ഉറൂബ് നോവല്‍ അവാര്‍ഡ് ചന്ദ്രശേഖരന്‍ തിക്കോടിയുടെ 'വടക്കന്‍ കാറ്റി'നു ലഭിച്ചു. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. പി. സുരേന്ദ്രന്‍, ഡോ. വി. രാജകൃഷ്ണന്‍, വൈക്കം മുരളി എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് കൃതി തിരഞ്ഞെടുത്തത്.

To advertise here,

നാടകകൃത്തും പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ചന്ദ്രശേഖരന്‍ കോഴിക്കോട് തിക്കോടി സ്വദേശിയാണ്.

കീഴാളരുടെ ജീവിതത്തെ താളംതെറ്റിക്കുന്ന ഉന്നതകുലജാതരുടെ നീക്കങ്ങള്‍ക്കെതിരേ അവര്‍ നടത്തിയ പോരാട്ടങ്ങളും ബ്രിട്ടീഷ് അധിനിവേശത്തിനെതിരേയുള്ള സാധാരണക്കാരുടെ പ്രതിരോധങ്ങളുമാണ് നോവലിന്റെ ഉള്ളടക്കം.

സിനി പണിക്കരുടെ 'യാനം സീതായനം' രണ്ടാംസ്ഥാനത്തും സജില്‍ ശ്രീധറിന്റെ 'അവര്‍ണന്‍' എത്തി.

Content Highlights: chandrasekaran thikkodi wins uroob award