വടകര: ഇന്നത്തെ നവമുതലാളിമാര്‍ പഴയ കമ്യൂണിസ്റ്റുകളാണെന്നും അവര്‍ കടന്നുവന്ന വഴി മറന്നവരാണെന്നും സാഹിത്യകാരന്‍ എം. മുകുന്ദന്‍. അവരെ കമ്യൂണിസത്തിലേക്ക് എങ്ങനെ തിരിച്ചുകൊണ്ടുവരാം എന്നാണ് നാം ആലോചിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

To advertise here,

കെ.പി.എ.സി.യുടെ പ്ലാറ്റിനം ജൂബിലി, തോപ്പില്‍ ഭാസിയുടെ ജന്മശതാബ്ദി എന്നിവയുടെ ഭാഗമായി 'കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനവും കെ.പി.എ.സി.യും' എന്ന വിഷയത്തില്‍ വടകരയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു മുകുന്ദന്‍. 

''ജന്മിമാരെ കമ്യൂണിസ്റ്റാക്കിയ പ്രസ്ഥാനമാണ് കെ.പി.എ.സി. അങ്ങനെയൊരു മാന്ത്രികവിദ്യ അന്ന് കെ.പി.എ.സി.ക്കുണ്ടായിരുന്നു. അന്നത്തെ ജന്മിമാരുടെ സ്ഥാനത്തുള്ള നവമുതലാളിമാരെ തിരിച്ചുകൊണ്ടുവരാന്‍ ആ മാന്ത്രികവിദ്യ ഇന്ന് ആവശ്യമാണ്'' -മുകുന്ദന്‍ ചൂണ്ടിക്കാട്ടി.