കൊച്ചി: തനിമ കലാസാഹിത്യവേദി കേരള നൽകുന്ന പതിനേഴാമത് തനിമ പുരസ്‌കാരത്തിന് പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എ. ചന്ദ്രശേഖരൻ അർഹനായി. അദ്ദേഹം രചിച്ച 'പോസ്റ്റ് ട്രൂത്ത് സിനിമ' എന്ന ചലച്ചിത്ര നിരൂപണ ഗ്രന്ഥമാണ് ഈ അംഗീകാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
സി.എസ്. വെങ്കിടേശ്വരൻ ചെയർമാനും ആദം അയൂബ്, ശ്രീദേവി പി. അരവിന്ദ് അംഗങ്ങളുമായ സമിതിയാണ് കൃതി തിരഞ്ഞെടുത്തത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് ഗ്രന്ഥത്തിന്റെ പ്രസാധകർ.
പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഏപ്രിൽ അവസാനവാരം കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
Content Highlights: A Chandrasekharan awarded the 17th Thanima Award, Awarded for the film criticism book 'Post Truth Cinema', Selection committee included CS Venkateswaran, Adam Ayub, and Sridevi P Aravind, Published by Kerala Bhasha Institute.
Published: 30 Mar 2026, 08:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented