വനു അവന്റെ വയലിനല്ലാതെ മറ്റൊന്നുമില്ല,
എനിക്കൊന്നുമില്ല എന്റെ പാട്ടല്ലാതെ,
പക്ഷെ ആകാശം നീലിമയായപ്പോൾ 
ഗ്രീഷ്മ ദിനങ്ങൾ നീണ്ടുപോയപ്പോൾ 
ഞങ്ങൾ വേളി കഴിച്ചു;
ഞങ്ങൾ കുറ്റിച്ചെടി വേലിക്കരികെ വിശ്രമിച്ചപ്പോൾ 
രണ്ടു വണ്ണാത്തിക്കിളികൾ വന്നു പറഞ്ഞു തന്നു;
നേരെത്തെയെത്തുന്ന തണുത്ത വസന്തത്തിൽ 
എങ്ങനെയാണ് പ്രേമാഭ്യർത്ഥന നടത്തുകയും ജയിക്കുകയും ചെയ്യുക എന്നത്.

To advertise here,

ചിലപ്പോൾ ഞങ്ങൾ മഞ്ഞിന്റെ കുരുവില്ലാപ്പഴം വലിച്ചു കുടിച്ചു 
അല്ലെങ്കിൽ ഉണക്കപ്പുല്ലിലുറങ്ങി
സായന്തനങ്ങളിൽ കർഷകരുടെ ഭാര്യമാർ 
ഞങ്ങളുടെ സംഗീതം കേൾക്കാനെത്തി.
അപൂർവമായ പഴയ പാട്ടുകൾ,പ്രിയപ്പെട്ട ഈണങ്ങൾ
ഞങ്ങൾക്കേറെ പട്ടിണി കിടക്കേണ്ടി വന്നില്ല
എന്റെയാൾക്കു വയലിനുണ്ടാകുമ്പോൾ ,
എനിക്കെന്റെ പ്രിയപ്പെട്ട ഗാനവും.


മേരി കൈൽ ഡല്ലാസ് (Mary Kyle Dallas)

ഫിലാഡൽഫിയയിൽ ജനനം.1897-ൽ മരണം.ഒട്ടേറെ നോവലുകൾ എഴുതിയിട്ടുണ്ട്. മേരി എഴുതിയ കവിതകളേറെയും സംഗീതവുമായി ബന്ധപ്പെട്ടവയാണ്.