ഛിൽ ഛിൽ ഛിൽ ഛിൽ

To advertise here,

വാല് കുലുക്കി

അണ്ണാൻമാരിവരെങ്ങോട്ട്?

അങ്ങേത്തോപ്പിൽ

മാവിൻകൊമ്പിൽ

മാമ്പഴമുണ്ടവരങ്ങോട്ട്

കൂ കൂ കൂ കൂ

പാട്ടുകൾ പാടി

കുയിലുകൾ പാറണതെങ്ങോട്ട്?

അക്കരെ നിൽക്കും

ഞാറമരത്തിൽ

ഞാവൽപ്പഴമുണ്ടങ്ങോട്ട്

കാ കാ കാ കാ കാക്കകളൊക്കെ

കാറിപ്പാറണതെങ്ങോട്ട്?

തെക്കേപ്പാട്ടൊരു കല്യാണത്തിന്

സദ്യ കഴിക്കാനങ്ങോട്ട്!