മൂടല്‍മഞ്ഞില്‍ മാഞ്ഞുപോയി മലകളും
കാടുകളും ഗ്രാമലേശദൃശ്യങ്ങളും
ഏകാന്തതയെ വിവാഹംകഴിക്കുന്നു
മൂകവിഷാദം, പുരോഹിതനില്ലാതെ.
ആരോ കരിന്തുണികൊണ്ടു പതുക്കെയെന്‍
പേരും മനസ്സും തുടച്ചുകളയുന്നു.

To advertise here,